ന്യൂയോർക്: ഇംപീച്ച്മെൻറ് വിചാരണക്ക് തുടക്കം കുറിച്ച ഇൻറലിജൻസ് ഓഫിസറെ പുറത്താക്കി യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. യുക്രെയ്ൻ പ്രസിഡൻറുമായുള്ള ടെലിഫോൺ സംഭാഷണത്തെ കുറിച്ചുള്ള പരാതി കൈകാര്യം ചെയ്ത മൈക്കിൾ അറ്റ്കിൻസണെ പുറത്താക്കുന്ന കാര്യം ട്രംപ് സെനറ്റിനെ അറിയിക്കുകയായിരുന്നു.
കഴിവും കൂറുമുള്ളവരെയാണ് ഈ പദവിയിൽ നിയമിക്കേണ്ടതെന്നും മൈക്കിൾ ആ പദവിയിലിരിക്കാൻ യോഗ്യനല്ലെന്നും ട്രംപ് ചൂണ്ടിക്കാട്ടി. ട്രംപിനെതിരായ പരാതിയെ കുറിച്ച് ആദ്യം കോൺഗ്രസിന് വിവരം നൽകിയത് ഇദ്ദേഹമായിരുന്നു. തുടർന്ന് ഡെമോക്രാറ്റിക് പാർട്ടിക്ക് ആധിപത്യമുള്ള ജനപ്രതിനിധി സഭ ട്രംപിനെതിരെ ഇംപീച്ച്മെൻറ് പ്രമേയം അവതരിപ്പിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.