വാഷിങ്ടണ്‍: യു.എസ്-മെക്സിക്കന്‍ അതിര്‍ത്തിയില്‍ മതില് നിർമിക്കുന്നതിനു പകര ം കുടിയേറ്റക്കാർക്ക് ചില ഇളവുകൾ നൽകുമെന്ന തന്ത്രവുമായി യു.എസ് പ്രസിഡൻറ് ഡോണ ൾഡ് ട്രംപ്. ഡ്രീമേഴ്സ് എന്നറിയപ്പെടുന്ന വളരെ ചെറുപ്പത്തിലേ മതിയായ രേഖകളില്ലാത െ യു.എസിലെത്തിയ കുടിയേറ്റക്കാരെ മൂന്നു വർഷംകൂടി യു.എസിൽ താമസിക്കാൻ അനുവദിക്കാമെന്നും പകരം മെക്സിക്കൻ അതിർത്തിയിൽ മതിൽ പണിയാൻ ഫണ്ട് അനുവദിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു.
മതിൽ നിർമാണത്തിന് 570 കോടി േഡാളറാണ് ട്രംപ് ആവശ്യപ്പെടുന്നത്. മതിൽ നിർമിക്കാന്‍ അനുമതി നൽകുന്നതോടെ രാജ്യത്തെ ഭാഗിക ഭരണസ്തംഭനം ഒഴിവാക്കാനാവുമെന്നാണ് ട്രംപ് മുന്നോട്ടുവെക്കുന്ന നിർദേശം. എന്നും കുടിയേറ്റക്കാരെ സ്വീകരിച്ച ചരിത്രമാണ് യു.എസിേൻറത്. അതിര്‍ത്തി മുഴുവനുമല്ല, സുരക്ഷ ഉറപ്പാക്കാനായി സുരക്ഷിതമല്ലാത്ത ഭാഗത്ത് മാത്രം സ്റ്റീല്‍ കൊണ്ടുള്ള മതില് കെട്ടാനാണ് തീരുമാനം. ഏഴു ലക്ഷത്തോളം അനധികൃത കുടിയേറ്റക്കാരാണ് യു.എസിലുള്ളത്. ഇവര്‍ക്ക് പൗരത്വമില്ലെങ്കിലും യു.എസില്‍ ജോലി ചെയ്യാമെന്നും നാടു കടത്താന്‍ കഴിയില്ലെന്നുമാണ് വ്യവസ്ഥ. ഇത് മൂന്നു വര്‍ഷത്തേക്കുകൂടി നീട്ടാമെന്നതാണ് പുതിയ വ്യവസ്ഥ. യുദ്ധക്കെടുതികള്കൊണ്ട് നാടുവിട്ട് വരുന്നവര്‍ക്ക് മൂന്നു വര്‍ഷത്തേക്ക് വിസ നീട്ടി നല്‍കാമെന്നും ട്രംപ് പറഞ്ഞു.
എന്നാൽ, ട്രംപിെൻറ നിർദേശങ്ങൾ െഡമോക്രാറ്റിക് നേതാവും ജനപ്രതിനിധി സഭ സ്പീക്കറുമായ നാൻസി പെലോസി തള്ളി. തുടർന്ന് നാൻസി പെ
ലോസി റാഡിക്കൽ ഡെമോക്രാറ്റ് ആയി മാറിയിരിക്കയാണെന്ന് ട്രംപ് വിമർശിച്ചു. നാലാഴ്ചയായി യു.എസിൽ ഭരണസ്തംഭനം തുടരുകയാണ്. എട്ടു ലക്ഷത്തോളം തൊഴിലാളികളെയാണ് അത് ബാധിച്ചത്. രാജ്യത്തിെൻറ ചരിത്രത്തിൽ ഏറ്റവും നീണ്ട ഭരണപ്രതിസന്ധിയാണിപ്പോഴത്തേത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.