ഷി ​ജി​ൻ​പി​ങ്​-​ട്രം​പ്​ കൂ​ടി​ക്കാ​ഴ്​​ച: വ്യാ​പാ​ര–​നി​ക്ഷേ​പ സ​ഹ​ക​ര​ണ​ത്തി​ന്​ ആ​ഹ്വാ​നം

ഫ്ലോറിഡ: ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ്ങി​െൻറ അമേരിക്കൻ സന്ദർശനം തുടങ്ങി. ഫ്ലോറിഡയിലെത്തിയ ജിൻപിങ്ങിനെ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് സ്വാഗതം ചെയ്തു. തങ്ങൾ തമ്മിൽ സൗഹൃദത്തിലായതായും ദീർഘനേരം സംസാരിച്ചതായും പിന്നീട് ട്രംപ് മാധ്യമങ്ങളോട് പ്രതികരിച്ചു.

ഇരു രാജ്യങ്ങളും തമ്മിൽ വ്യാപാര-നിക്ഷേപ മേഖലയിൽ കൂടുതൽ സഹകരണത്തിന് ജിൻപിങ് കൂടിക്കാഴ്ചയിൽ ആഹ്വാനം ചെയ്തു. ചൈനയുമായുള്ള വ്യാപാരബന്ധത്തിന് കൂടുതൽ പരിഗണന നൽകാൻ ആഗ്രഹിക്കുന്നതായി യു.എസ് പ്രസിഡൻറും വ്യക്തമാക്കി. ഇൗ വർഷം അവസാനത്തിൽ ചൈന സന്ദർശിക്കാനുള്ള ജിൻപിങ്ങി​െൻറ ക്ഷണം കൂടിക്കാഴ്ചയിൽ ട്രംപ് സ്വീകരിച്ചു.

ഉത്തര കൊറിയ അടക്കമുള്ള വിവാദ വിഷയങ്ങളിൽ ഇരു നേതാക്കളും പ്രതികരിച്ചിട്ടില്ല. ഉത്തര കൊറിയക്കെതിരെ ചൈനയുടെ നിലപാട് ശക്തമാക്കുന്നതിന് കൂടിക്കാഴ്ചയിൽ അമേരിക്കയുടെ സമ്മർദമുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പകരം തായ്വാ​െൻറ പരമാധികാരവുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ അമേരിക്കയുടെ നിലപാട് തിരുത്താൻ ചൈന ആവശ്യപ്പെേട്ടക്കും. ഉത്തര കൊറിയ വിഷയത്തിൽ ഒറ്റക്ക് നീങ്ങുമെന്ന്  ദിവസങ്ങൾക്ക് മുമ്പ് ട്രംപ് പ്രസ്താവിച്ചിരുന്നു.

Tags:    
News Summary - trump-shijingpin meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.