വാക്കുകൾ സൂക്ഷിച്ച്​ ഉപയോഗിക്കണം; ഇറാൻ പരമോന്നത നേതാവിനെതിരെ ട്രംപ്​

വാഷിങ്​ടൺ: ഇറാന്‍റെ പരമോന്നത നേതാവ്​ ആയത്തുല്ല അലി ഖാംനഈക്കെതിരെ വിമർശനവുമായി അമേരിക്കൻ പ്രസിഡൻറ്​ ഡോണൾഡ് ​ ട്രംപ്​. അലി ഖാംനഈ വാക്കുകൾ സൂക്ഷിച്ച്​ ഉപയോഗിക്കണമെന്ന്​ ട്രംപ്​ ട്വിറ്ററിൽ പറഞ്ഞു.

‘‘ഏതാനും നാളു കളായി അത്ര പരമോന്നതനല്ലായിരുന്ന ഇറാനിലെ ‘പരമോന്നത നേതാവ്’ എന്ന് പറയുന്നയാൾ അമേരിക്കയെക്കുറിച്ചും യൂറോപ്പി നെക്കുറിച്ചും ചില മോശം കാര്യങ്ങൾ പറഞ്ഞു​. അവരുടെ സമ്പദ്​വ്യവസ്ഥ തകരുകയാണ്​, ജനങ്ങൾ ബുദ്ധിമുട്ടുകയാണ്. അദ്ദേഹം വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണം’’ -ട്രംപ്​ ട്വീറ്റ്​ ചെയ്​തു.

വെള്ളിയാഴ്​ച അമേരിക്കക്കെതിരെ രൂക്ഷ വിമർശനവുമായി അലി ഖാംനഈ രംഗത്തെത്തിയിരുന്നു. ഇതിന് മറുപടിയാണ് ട്രംപിന്‍റെ ട്വീറ്റ്.

അ​മേ​രി​ക്ക​ൻ പ്ര​സി​ഡന്‍റ് ഡോ​ണ​ൾ​ഡ്​ ട്രം​പ്​ കോ​മാ​ളി​യാ​ണെ​ന്നും ഇ​റാ​ൻ ജ​ന​ത​യെ വ​ഞ്ചി​ക്കു​ക​യാ​ണെ​ന്നുമായിരുന്നു ആ​യ​ത്തു​ല്ല അലി ഖാം​ന​ഈയുടെ വിമർശനം. ഇ​റാ​ഖി​ലെ യു.​എ​സ്​ കേ​ന്ദ്ര​ങ്ങ​ളി​ൽ ഇ​റാ​ൻ ന​ട​ത്തി​യ ആ​ക്ര​മ​ണം അ​മേ​രി​ക്ക​ൻ സേ​ന​യു​ടെ മു​ഖ​ത്തേ​റ്റ അ​ടി​യാ​ണ്. 2012ന​ു​ ​ശേ​ഷം ആ​ദ്യ​മാ​യി ജു​മു​അ പ്രാ​ർ​ഥ​ന​ക്ക്​ നേ​തൃ​ത്വം ന​ൽ​കു​മ്പോഴാണ് അ​ദ്ദേ​ഹം വിമർശനം നടത്തിയത്.

Full View
Tags:    
News Summary - Trump warns Iran's supreme leader to be 'careful-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.