ദീപാവലി ആശംസയുമായി യു.എൻ

ന്യുയോർക്​: ഇന്ത്യൻ ആഘോഷത്തിന്​ ആശംസ നേർന്ന്​ ഐക്യരാഷ്​ട്ര സഭയും. അമേരിക്കയിലെ യു.എൻ ആസ്​ഥാന മന്ദിരത്തിൽ​ ദീപാവലിയുടെ പരമ്പരാഗത പ്രതീകത്തിൽ ഹാപ്പി ദീപാവലി എന്ന വാചകങ്ങളോടെയാണ്​ ചിത്രം.

ആദ്യമായിട്ടാണ് ദീപാവലിയാഘോഷത്തിൽ ഐക്യരാഷ്​ട്ര സഭയും പങ്കുചേരുന്നത്​​. ഇതിന്​ യു.എൻ ​ജനറല്‍ അസംബ്ലി പ്രസിഡൻറ്​ പീറ്റര്‍ തോംസണിന്​ ഇന്ത്യയുടെ യു.എൻ അംബാസിഡർ സയ്യിദ്​ അക്​ബറുദീ​​െൻറ ട്വിറ്ററിലൂടെ നന്ദിയും അറിയിച്ചിട്ടുണ്ട്​.

ദീപാലങ്കൃതമായ ആസ്ഥാനത്തിന്റെ ചിത്രം ആളുകൾ മൊബൈലിൽ പകർത്തുന്നതും സെൽഫിയെടുക്കുന്ന ദ​ൃശ്യവും അദ്ദേഹം ട്വീറ്റ്​ ​െചയ്​തിട്ടുണ്ട്​.

'അന്ധകാരത്തിന്​ മീതെ  വെളിച്ചം, നിരാശക്ക്​ മീതെ പ്രതീക്ഷ, അവഗണനക്ക്​ മീതെ അറിവ്​, തിൻമക്ക്​ മീതെ നൻമ ഹാപ്പി ദീപാവലി' എന്നായിരുന്നു പീറ്റർ തോംസണി​​െൻറ ട്വീറ്റ്​.

Tags:    
News Summary - UN lights up for Diwali

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.