ജനീവ: ജമ്മു കശ്മീർ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന പാകിസ്താന്റെ ആവശ്യത്തിന് ഐക്യരാഷ് ട്ര സഭയിൽ തിരിച്ചടി. കശ്മീർ വിഷയത്തിൽ ഇടപെടേണ്ടെന്ന മുൻ നിലപാടിൽ മാറ്റമില്ലെന്ന് യു.എൻ സെക്രട്ടറി ജനറലിന ്റെ വക്താവ് സ്റ്റീഫൻ ഡുജെറിക് അറിയിച്ചു. ഇരുരാജ്യങ്ങളുടെ രാഷ്ട്രത്തലവന്മാരുമായി സംസാരിച്ചെന്നും വക്താവ് വ്യക്തമാക്കി.
കശ്മീർ വിഷയം പാകിസ്താൻ ഐക്യരാഷ്ട്രസഭ രക്ഷാസമിതിയിൽ കഴിഞ്ഞ ദിവസം ഉന്നയിച്ചിരുന്നു. ജമ്മു-കശ്മീരിെൻറ പ്രത്യേക പദവി ഇന്ത്യ റദ്ദാക്കിയ ശേഷമുള്ള സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കണം. മേഖലയിലെ യു.എന്നിെൻറ ഇന്ത്യ-പാക് സൈനിക നിരീക്ഷണ സംഘത്തെ (യു.എൻ.എം.ഒ.ജി.ഐ.പി) ശക്തിപ്പെടുത്തണം. കശ്മീരിെൻറ പ്രത്യേക പദവി റദ്ദാക്കിയ ഇന്ത്യയുടെ നടപടി യു.എൻ രക്ഷാസമിതി പ്രമേയങ്ങളുടെ ലംഘനമാണ്. ഈ സാഹചര്യത്തിൽ യു.എൻ.എം.ഒ.ജി.ഐ.പി ശക്തിപ്പെടുത്തണമെന്നും പാക് പ്രതിനിധി മലീഹ ലോധി ആവശ്യപ്പെട്ടിരുന്നു.
അതേസമയം, ജമ്മു-കശ്മീർ വിഷയത്തിൽ ഇന്ത്യയെ കുറ്റപ്പെടുത്തിയ പാകിസ്താന് ശക്തമായ മറുപടിയാണ് ഇന്ത്യ നൽകിയത്. കശ്മീർ ഇന്ത്യയുടെ മാത്രം വിഷയമാണെന്നും അതിൽ മറ്റൊരു രാജ്യത്തിന് ഇടപെടാൻ അധികാരമില്ലെന്നും ആണ് യു.എൻ മനുഷ്യാവകാശ സമിതിയുടെ 42ാമത് സെഷനിൽ നടന്ന ചർച്ചയിൽ ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി (ഈസ്റ്റ്) വിജയ് ഠാകുർ സിങ് പറഞ്ഞത്. കശ്മീരിെൻറ പ്രത്യേക പദവി റദ്ദാക്കിയത് ഇന്ത്യയുടെ പരമാധികാരത്തിൽപ്പെട്ട കാര്യമാണ്. ഇക്കാര്യത്തിൽ മറ്റൊരു രാജ്യത്തിന്റെ ഇടപെടൽ അനുവദിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.