യുനൈറ്റഡ് േനഷൻസ്: യു.എൻ സെക്രട്ടറി ജനറൽ അേൻറാണിയോ ഗുെട്ടറസിെൻറ ആദ്യ സന്ദർശനം ഇസ്രായേൽ, ഫലസ്തീൻ മേഖലകളിലേക്ക്. ഇസ്രായേൽ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിനുശേഷം ഫലസ്തീൻ പ്രസിഡൻറ് മഹ്മൂദ് അബ്ബാസിനെ കാണാൻ അദ്ദേഹം റാമല്ലയിലേക്കു തിരിക്കും. ഇൗ മാസം 28 മുതലായിരിക്കും ആറുദിവസത്തെ പര്യടനം.
മസ്ജിദുൽ അഖ്സയുമായി ബന്ധപ്പെട്ട് സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ ഗുെട്ടറസിെൻറ സന്ദർശനം പ്രധാന്യത്തോടെയാണ് കാണുന്നതെന്ന് ഫലസ്തീൻ അംബാസഡർ റിയാദ് മൻസൂർ പറഞ്ഞു. മെറ്റൽ ഡിറ്റക്ടറുകൾ സ്ഥാപിച്ച് മസ്ജിദുൽ അഖ്സയിലേക്ക് ഫലസ്തീനികളുടെ പ്രവേശനം തടയാൻ ശ്രമിച്ച ഇസ്രായേലിനോട് സംഘർഷം അവസാനിപ്പിച്ച് മേഖലയിൽ തദ്സ്ഥിതി പുനഃസ്ഥാപിക്കണമെന്ന് ഗുെട്ടറസ് ആവശ്യപ്പെട്ടിരുന്നു.
ഫലസ്തീൻ മേഖലകളിൽ ഇസ്രായേൽ ജൂതകുടിയേറ്റ ഭവനപദ്ധതി വ്യാപിപ്പിച്ചതോടെ യു.എന്നുമായുള്ള ബന്ധം അസ്വാരസ്യത്തിലായിരുന്നു. കുടിയേറ്റ ഭവനങ്ങൾ നിയമവിരുദ്ധമാണെന്ന് യു.എൻ സമിതി വിമർശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.