കോവിഡ്​: ലോകം നേരിടുന്നത്​ ഗുരുതര ഭീഷണി -യു.എൻ

ന്യൂയോർക്ക്​: ​കോവിഡ്​ വ്യാപനം സൃഷ്​ടിക്കുന്ന ഭീഷണി ഏറ്റവും ഗുരുതരമായതാണെന്ന്​ യു.എൻ. സെക്രട്ടറി ജനറൽ ആ​േ ൻറാണിയോ ഗുട്ടറസ്​. ​ഇത്​ െഎക്യം പ്രദർശിപ്പിക്കേണ്ട സമയമാണെന്നും ഇല്ലെങ്കിൽ കടുത്ത വില നൽകേണ്ടിവരുമെന്നും അ ദ്ദേഹം പറഞ്ഞു. യു.എൻ. രക്ഷാസമിതിയുടെ വീഡിയോ കോൺഫറൻസിങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോവിഡ്​ വ്യാ പനം ഉണ്ടായതിന്​ ശേഷം ആദ്യമായാണ്​ 15 അംഗ രക്ഷാസമിതി ചേരുന്നത്​. കോവിഡ്​ സംബന്ധിച്ച്​ അമേരിക്കയും ചൈനയും തമ്മി ലുണ്ടായ വാക്​ യുദ്ധം ഒരുമിച്ചുള്ള പ്രതിരോധ നീക്കങ്ങളെ ബാധിക്കുന്ന സന്ദർഭത്തിലാണ്​ സെക്രട്ടറി ജനറൽ ​െഎക്യത്തിന്​ ആഹ്വാനം നൽകുന്നത്​. ഇരു രാജ്യങ്ങളും ഉയർത്തിയ ആരോപണ-പ്രത്യാരോപണങ്ങൾ രക്ഷാസമിതിക്ക്​ ഒരു പൊതു നിലപാട്​ എടുക്കുന്നതിന്​ വിലങ്ങ്​ തടിയായിരുന്നു.

കോവിഡ്​ പ്രതിസന്ധി സാമൂഹിക അരക്ഷിതാവസ്​ഥയും അക്രമങ്ങളും സൃഷ്​ടിക്കുമെന്നും അത്​ രോഗ പ്രതിരോധ പ്രവർത്തനങ്ങളെയും ബാധിക്കുമെന്നും ഗുട്ടറ​സ്​ പറഞ്ഞു. ‘എല്ലാ രാജ്യങ്ങളും കോവിഡിനെതിരായ യുദ്ധത്തിലാണ്​. ആശുപത്രികളെല്ലാം നിറഞ്ഞിരിക്കുന്നു. ആരോഗ്യ പ്രവർത്തകർ വലിയ സമ്മർദത്തിലാണ്​’ - അദ്ദേഹം തുടർന്നു.

‘ലോകത്തി​​െൻറ ജീവിതക്രമത്തെ തന്നെ കോവിഡ്​ മാറ്റിമറിച്ചിരിക്കുന്നു. പതിനായിരക്കണക്കിന്​ മരണങ്ങൾ, തകർന്ന കുടുംബങ്ങൾ, ഇല്ലാതായ തൊഴിലവസരങ്ങൾ, നഷ്​ടത്തിലായ വ്യവസായങ്ങൾ... ഒന്നും ഇനി പഴയ പോലെ ആയിരിക്കില്ല. മറ്റു ആഭ്യന്തര ​പ്രശ്​നങ്ങളുള്ള രാജ്യങ്ങളും വികസിച്ച്​ വരുന്ന രാജ്യങ്ങളും ഇൗ ദുരന്തത്തി​​െൻറ ഏറ്റവും കടുത്ത ആഘാതം അനുഭവിക്കാനിരിക്കുകയാണ്​’- ഗുട്ടറസ്​ മുന്നറിയിപ്പ്​ നൽകി.

കോവിഡ്​ പ്രതിസന്ധി സമൂഹത്തിൽ അക്രമങ്ങൾ വർധിപ്പിച്ചേക്കുമെന്നും അദ്ദേഹം പറഞ്ഞു. വിധ്വംസക ശക്​തികൾ ഇൗ അവസരം ഉപയോഗപ്പെടുത്താൻ സാധ്യതയുണ്ട്​. കോവിഡ്​ പ്രതിരോധത്തിൽ അത്​ വലിയ പ്രതിസന്ധി സൃഷ്​ടിക്കും.

ഭീകരസംഘങ്ങൾ ഇൗ അവസരം മുതലെടുക്കാൻ ശ്രമിക്കും. രോ​ഗപ്രതിരോധത്തിലും തയാറെടുപ്പുകളിലും സർക്കാറുകൾക്ക്​ സംഭവിക്കുന്ന വീഴ്​ചകൾ ഭീകരസംഘങ്ങൾ ഒരു അവസരമാക്കും. ജൈവായുധ പ്രയോഗത്തി​​െൻറ സാധ്യതകൾ പരീക്ഷിക്കാൻ ഇതവരെ പ്രേരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘കോവിഡ്​ ഒരു ആരോഗ്യ പ്രതിസന്ധി എന്നതിലുപരി സമസ്​ത മേഖലകളെയും ബാധിക്കുന്ന ​പ്രശ്​നമാണ്​. ഒരുമിച്ച്​ നിൽക്കുകയും ​െഎക്യം കാണിക്കുകയും ചെയ്യേണ്ട അവസരമാണി​ത്​’ - അദ്ദേഹം പറഞ്ഞു.

മരണസംഖ്യ ലക്ഷത്തിനടുത്തെത്തിയിട്ടും അഭിപ്രായ ​െഎക്യമുണ്ടാക്കാനോ പൊതു പരിഹാര നിർദേശങ്ങൾ മുന്നോട്ട്​ വെക്കാനോ യു.എൻ രക്ഷാസമിതിക്ക്​ ഇതുവരെ കഴിഞ്ഞിരുന്നില്ല.

Tags:    
News Summary - UN Secy General says World faces its gravest test

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.