ന്യൂയോർക്: 1865ൽ രാജ്യം ഔദ്യോഗികമായി അടിമത്തം നിരോധിക്കുേമ്പാൾ അമേരിക്കയുടെ സമ്പത്തിൽ 0.5 ശതമാനമായിരുന്നു കറുത്ത വർഗക്കാരുടെ പങ്കാളിത്തം. നിരോധനം ഒന്നര നൂറ്റാണ്ട് പിന്നിടുകയും ജനസംഖ്യയിലെ സാന്നിധ്യം 13 ശതമാനമാവുകയും ചെയ്തിട്ടും കറുത്തവർഗക്കാർക്ക് ഇന്ന് സമ്പത്തിലെ വിഹിതം മൂന്നു ശതമാനം മാത്രം. യു.എസ് കാനേഷുമാരിയിൽ കറുത്തവരെന്നും ആഫ്രിക്കൻ അമേരിക്കക്കാരെന്നും വിളിക്കുന്ന ഇവരുടെ മോചനത്തിെൻറ വാർഷികമായ ‘ജൂൺടീൻത്ത്’ ദിനത്തിലും നിറയുന്നത് അവഗണനയുടെ കണ്ണീർ.
രണ്ടര നൂറ്റാണ്ടുകാലമാണ് യു.എസിൽ അടിമത്തം നിലനിന്നത്. ഇതിൽ യു.എസ് സ്വതന്ത്രമായ 1776 മുതൽ 1865 വെരയുള്ള 89 വർഷം യു.എസിൽ അടിമകളാകേണ്ടിവന്നവർക്ക് ശമ്പളയിനത്തിൽ മാത്രം കൊടുക്കേണ്ടിയിരുന്നത് 20 ലക്ഷം കോടി ഡോളറായിരുന്നുവെന്ന് കേണറ്റികട്ട് യൂനിവേഴ്സിറ്റി പ്രഫസർ തോമസ് ക്രീമർ കണക്കുകൂട്ടുന്നു. 65ലെ സ്വാതന്ത്ര്യ പ്രഖ്യാപനത്തിൽ കറുത്തവർക്ക് ഭൂമി മാറ്റിവെച്ചിരുന്നു. പ്രാതിനിധ്യം പരിഗണിച്ചാൽ നാലുകോടി ഏക്കറെങ്കിലും അവർക്ക് കൈമാറേണ്ടിയിരുന്നുവെന്നാണ് ഡ്യൂക് വാഴ്സിറ്റി പ്രഫസർ വില്യം ഡാരിറ്റിയുെട പക്ഷം. ഭൂമിയിലും വേതനത്തിലും മാത്രമല്ല, കടുത്ത അനീതി നിലനിന്നത്. വിവേചനപരമായ നിയമങ്ങൾ, കൂട്ട അറസ്റ്റുകൾ, തൊഴിൽരംഗത്തെ അവഗണന, സർക്കാർ പദ്ധതികളിൽ മാറ്റിനിർത്തൽ തുടങ്ങിയവയും ആഫ്രിക്കൻ അമേരിക്കക്കാരുടെ അരികുവത്കരണത്തിൽ നിർണായകമായി.
1934ൽ സ്ഥാപിതമായ ഫെഡറൽ ഹൗസിങ് അഡ്മിനിസ്ട്രേഷൻ രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങളുെട ഭൂപണയാധാരം പതിറ്റാണ്ടുകളോളം ഇൻഷൂർ ചെയ്യാൻ കൂട്ടാക്കാത്തത് ഒരു ഉദാഹരണം മാത്രം. അമേരിക്കൻ സമ്പത്തിൽ ഹൗസിങ് മേഖല വലിയ പങ്കുവഹിച്ചത് പരിഗണിക്കുേമ്പാഴാണ് ബോധപൂർവമായ തമസ്കരണത്തിെൻറ ഭീകരത വ്യക്തമാകുന്നത്. ഇതുൾപ്പെടെ കാരണങ്ങളാൽ ഇന്നും കറുത്തവരുടെ വീടുവകകൾക്ക് തുല്യ വലുപ്പമുള്ള വെള്ളക്കാരുടേതിനെക്കാൾ മൂല്യം ഏറെ കുറവാണ്. നിലവിലെ കണക്കുകൾ പരിഗണിച്ചാൽ ഇരു വിഭാഗവും തമ്മിൽ സാമ്പത്തിക രംഗത്തെ അന്തരം 13 ലക്ഷം കോടി ഡോളറിലേറെ വരും. അതായത്, സാമ്പത്തികരംഗത്തെ കടുത്ത അനീതി മാറ്റാതെ യു.എസിൽ വംശീയരംഗത്ത് മാറ്റം അസാധ്യമെന്നു ചുരുക്കം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.