വാഷിങ്ടണ്‍: യു.എസ് സൈന്യത്തിന്‍െറ ശക്തി വര്‍ധിപ്പിക്കുന്നതിന് പുതിയ നടപടികള്‍ക്കൊരുങ്ങി യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. സൈന്യത്തില്‍ വലിയ രീതിയിലുള്ള പൊളിച്ചടുക്കല്‍ നടത്താന്‍ ട്രംപ് ഉത്തരവിട്ടിട്ടുണ്ട്. ഉപകരണങ്ങളുടെ നവീകരണം, പരിശീലനം മെച്ചപ്പെടുത്തുക, പ്രതിരോധ ബജറ്റ് വര്‍ധിപ്പിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഊന്നല്‍ നല്‍കുന്നത്.
കൂടുതല്‍ ട്രൂപ്പുകള്‍, ആണവായുധങ്ങള്‍, യുദ്ധക്കപ്പലുകള്‍ എന്നിവ സൈന്യത്തില്‍ ഉള്‍പ്പെടുത്തുന്നതിന് വന്‍തുക വകയിരുത്തുമെന്ന് ഉത്തരവില്‍ പറഞ്ഞു. യു.എസ് പ്രതിരോധ വകുപ്പ് ആസ്ഥാനമായ പെന്‍റഗണില്‍ നടത്തിയ ആദ്യ സന്ദര്‍ശനത്തില്‍ ഭരണസമിതി നിവേദനത്തില്‍ ഒപ്പുവെച്ചതിനു ശേഷമായിരുന്നു ട്രംപിന്‍െറ ഉത്തരവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.