യു.എസ് മിസൈലുകൾ ഉപയോഗിച്ച് റഷ്യയിൽ ആക്രമണം നടത്താൻ യുക്രെയ്ന് അനുമതി നൽകി ബൈഡൻ

വാഷിങ്ടൺ: യു.എസ് വിതരണം ചെയ്ത ദീർഘദൂര മിസൈലുകൾ ഉപയോഗിച്ച് റഷ്യയെ ആക്രമിക്കാൻ യുക്രെയ്ന് അനുമതി നൽകി ജോ ബൈഡൻ. യു.എസ് നയത്തിൽ വലിയ മാറ്റമാണ് ഇപ്പോൾ വരുത്തിയിരിക്കുന്നത്. വരും ദിവസങ്ങളിൽ തന്നെ യുക്രെയ്ൻ ദീർഘദൂര മിസൈലുകൾ ഉപയോഗിച്ച് റഷ്യയിൽ ആക്രമണം നടത്തുമെന്നാണ് റിപ്പോർട്ട്. അതേസമയം, ഇതിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.

എന്നാൽ, വൈറ്റ്ഹൗസ് ഇക്കാര്യത്തിൽ ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല. ജനുവരി 20ന് യു.എസ് പ്രസിഡന്റായി ഡോണൾഡ് ട്രംപ് ചുമതലയേറ്റെടുക്കാനിരിക്കെയാണ് നിർണായക തീരുമാനം ബൈഡൻ പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ യുദ്ധമുഖത്ത് റഷ്യ ഉത്തരകൊറിയൻ സൈനികരെ ഇറക്കിയിരുന്നു. ഇതോടെയാണ് നയത്തിൽ മാറ്റം വരുത്താൻ യു.എസ് നിർബന്ധിതമായതെന്നാണ് സൂചന.

306 കിലോ മീറ്റർ വരെ പ്രഹരശേഷിയുള്ളതാണ് യു.എസിന്റെ ദീർഘദൂര മിസൈലുകൾ. കൂടുതൽ ശക്തമായ യു.എസ് ആയുധങ്ങൾ ലഭിക്കുന്നത് റഷ്യയുമായുള്ള മധ്യസ്ഥ ചർച്ചകളിൽ മേൽക്കൈയുണ്ടാക്കാൻ സഹായിക്കുമെന്നാണ് യുക്രെയ്ന്റെ പ്രതീക്ഷ.

അതേസമയം, ഡോണൾഡ് ട്രംപ് അധികാരത്തിലെത്തിയാൽ ബൈഡന്റെ തീരുമാനത്തിൽ മാറ്റം വരുത്തുമോയെന്ന് വ്യക്തമല്ല. യുക്രെയ്ന് നൽകുന്ന സൈനിക-സാമ്പത്തിക നയങ്ങളെ വിമർശിച്ച് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തിയിട്ടുണ്ട്.

Tags:    
News Summary - Biden Lifts Ban On Ukraine Using Weapons

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.