വാഷിങ്ടൺ: വിനോദസഞ്ചാരത്തിെൻറ ഭാഗമായി ഉത്തര കൊറിയ സന്ദർശിക്കുന്നതിൽനിന്ന് അമേരിക്ക പൗരന്മാരെ വിലക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. യങ് പയനിയർ ടൂർസ്, കൊർയോ എന്നീ ടൂറിസം ഏജൻസികളാണ് വാർത്ത പുറത്തുവിട്ടത്.
ജൂൈല 27 മുതൽ ഒരു മാസത്തേക്കാണ് വിലക്ക് പ്രാബല്യത്തിൽ വരുക. എന്നാൽ, ഇക്കാര്യം യു.എസ് സ്ഥിരീകരിച്ചിട്ടില്ല. അന്തരിച്ച യു.എസ് വിദ്യാർഥി ഒാേട്ടാ വാംബിയർ യോങ് ഏജൻസി വഴിയാണ് ഉത്തര കൊറിയയിലെത്തിയത്. വാംബിയറെ പ്രചാരണ നോട്ടീസ് മോഷ്ടിച്ചുവെന്നാേരാപിച്ച് ഉത്തര കൊറിയ 15 വർഷത്തെ തടവിനു ശിക്ഷിച്ചു.
തടവുകാലത്തെ പീഡനങ്ങളെ തുടർന്ന് മസ്തിഷ്കാഘാതം വന്ന വാംബിയറെ പിന്നീട് ഉത്തര കൊറിയ യു.എസിലേക്ക് തിരിച്ചയച്ചിരുന്നു. ഒരാഴ്ചക്കുശേഷം വാംബിയർ മരിക്കുകയും െചയ്തു. ഇൗ സംഭവത്തിനുശേഷമാണ് പുതിയ വിലക്കെന്നു സൂചനയുണ്ട്. ഉ. കൊറിയയിലുള്ള യു.എസ് പൗരന്മാർ ഉടൻ മടങ്ങണമെന്നും ആവശ്യെപ്പട്ടിട്ടുണ്ട്. അവരെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുകയാണ്. ഇതു സംബന്ധിച്ച് നിർദേശം ലഭിച്ചതായി ചൈനീസ് കമ്പനിയായ യങ് പയനിയർ ടൂർസ് പത്രക്കുറിപ്പിൽ അറിയിച്ചു.
3
0 ദിവസങ്ങൾക്കുശേഷം ഉത്തരകൊറിയ സന്ദർശിക്കുന്നവരുടെ പാസ്പോർട്ട് അസാധുവാകുമെന്നും യു.എസ് അറിയിച്ചതായി പത്രക്കുറിപ്പിലുണ്ട്. ഉത്തരകൊറിയയിലെ യു.എസ് കാര്യങ്ങൾ നോക്കുന്ന സ്വീഡിഷ് എംബസിയിൽനിന്നാണു വിവരം അറിഞ്ഞതെന്ന് കമ്പനി പ്രതികരിച്ചു. വാംബിയറെക്കൂടാതെ മൂന്നു യു.എസ് പൗരന്മാർക്കൂടി ഉത്തരകൊറിയയിൽ തടവിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.