വാഷിങ്ടൺ: മെക്സികോ അതിർത്തിയിൽ കുടിയേറ്റക്കാരായ മാതാപിതാക്കളിൽനിന്ന് വേർപെട്ടുപോയ കുഞ്ഞുങ്ങളിൽ ഒരുഭാഗം ഇപ്പോഴും കുടുംബത്തിനൊപ്പം ചേർന്നില്ല.
കുടിയേറ്റ കുടുംബങ്ങളിൽനിന്ന് വേർപെട്ട 711 കുട്ടികളാണ് ഇപ്പോഴും അനധികൃത തടവുകേന്ദ്രങ്ങളിൽ കഴിയുന്നത്.
കുട്ടികളെയും മാതാപിതാക്കളെയും തമ്മിൽ ഒന്നിപ്പിക്കണമെന്ന് സാൻറിയാഗോ ഫെഡറൽ കോടതി അന്ത്യശാസനം നൽകിയിട്ടും ഇക്കാര്യത്തിൽ നടപടിയുണ്ടായില്ല. മാതാപിതാക്കൾക്കൊപ്പം ചേർക്കാൻ മതിയായ യോഗ്യതയില്ലാത്ത കുട്ടികളാണ് ഇവരെന്നാണ് യു.എസ് സർക്കാർ അഭിഭാഷകർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.