സാൻഫ്രാൻസിസ്കോ: പകുതിദൂരം പിന്നിട്ടശേഷം സൗത്ത്വെസ്റ്റ് എയർലൈൻസ് 3606 തിരിക െ പറക്കുന്നതുകണ്ട യാത്രക്കാർ അന്തംവിട്ടു. കാരണമറിഞ്ഞപ്പോൾ അവരുടെ അമ്പരപ്പ് ദ യാവായ്പിനു വഴിമാറി. വിമാനത്തിൽ കൊണ്ടുപോകാൻ വെച്ച ഹൃദയം മറന്നതിനെ തുടർന്നാണ് സിയാറ്റിലില്‍നിന്നും ഡാളസിലേക്ക് പോകുകയായിരുന്ന സൗത്ത്വെസ്റ്റ് എയര്‍ലൈന്‍സ് വിമാനം തിരികെ പറന്നത്. വാല്‍വ് കൈമാറ്റം ചെയ്യുന്നതിനായാണ് ഹൃദയം കൊണ്ടുപോയത്.
ആരുടെയെങ്കിലും ജീവൻ രക്ഷിക്കാനാണോ അല്ലെങ്കിൽ ആശുപത്രിയിൽ സൂക്ഷിക്കാനാണോ ഹൃദയം കൊണ്ടുപോയതെന്നത് വ്യക്തമല്ല. സാധാരണ നിലയില്‍ 4-6 മണിക്കൂറിനുള്ളില്‍ ഹൃദയം സ്വീകര്‍ത്താവിന് നല്‍കണമെന്നാണ്. എന്നാല്‍, വാല്‍വ് ഉപയോഗത്തിനായതിനാല്‍ 48 മണിക്കൂര്‍ വരെ സമയമുണ്ടായിരുന്നുവെന്ന് വിദഗ്ധര്‍ പറഞ്ഞു.
പ്രാണരക്ഷക്കുള്ള അവയവങ്ങൾ വാണിജ്യ വിമാനങ്ങളിൽ കൊണ്ടുപോകുന്നത് അപൂർവമാണ്. സൗത്ത്വെസ്റ്റ് കമ്പനി ഇത്തരത്തിൽ അവയവങ്ങളും മൃതദേഹാവശിഷ്ടങ്ങളും കൈമാറ്റം ചെയ്യാറുണ്ടെന്ന് ടൈംസ് പത്രം റിപ്പോർട്ട് ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.