വാഷിങ്ടണ്‍: ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന് യു.എസ് കോണ്‍ഗ്രസിലെ 27 അംഗങ്ങള്‍ ഈ മാസം ഇന്ത്യയിലേക്ക്. ഇത്രയധികം കോണ്‍ഗ്രസ് അംഗങ്ങള്‍ ഒരുമിച്ച് ഒരു രാജ്യത്തേക്ക് പോകുന്നത് അപൂര്‍വമാണ്. റിപ്പബ്ളിക്കന്‍ പാര്‍ട്ടിയുടെയും ഡെമോക്രാറ്റിക് പാര്‍ട്ടിയുടെയും കോണ്‍ഗ്രസ് അംഗങ്ങള്‍ രണ്ട് വ്യത്യസ്ത പ്രതിനിധിസംഘമായാണ് ഇന്ത്യയിലത്തെുന്നത്.
ഇരു പാര്‍ട്ടിയിലെയും ഉന്നത നേതാക്കളാണ് സംഘത്തെ നയിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുന്നതിന് അമേരിക്ക നല്‍കുന്ന പരിഗണനയാണ് സന്ദര്‍ശനത്തിലൂടെ മനസ്സിലാക്കാനാവുന്നതെന്ന് യു.എസിലെ ഇന്ത്യന്‍ അംബാസഡര്‍ നവ്തേജ് സര്‍ന പറഞ്ഞു. 19 അംഗങ്ങളടങ്ങിയ ആദ്യ സംഘം ഫെബ്രുവരി 20 മുതല്‍ 25 വരെയാണ് ന്യൂഡല്‍ഹിയിലും ഹൈദരാബാദിലുമത്തെുക. രണ്ടാമത്തെ സംഘം ഈ മാസം 20 മുതല്‍ 23 വരെ ന്യൂഡല്‍ഹിയിലും ബംഗളൂരുവിലുമായി സന്ദര്‍ശനം നടത്തും.
സംഘങ്ങള്‍ ഉന്നത സര്‍ക്കാര്‍ ജീവനക്കാര്‍, രാഷ്ട്രീയക്കാര്‍, സര്‍ക്കാതേര സ്ഥാപനങ്ങളുടെ പ്രധാനികള്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. പുതിയ സര്‍ക്കാര്‍ നിലവില്‍ വന്നശേഷം അമേരിക്കയില്‍നിന്ന് ഉന്നത സംഘമത്തെുന്നത് പ്രതീക്ഷ നല്‍കുന്നതായും അംബാസഡര്‍ കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.