വാഷിങ്ടൺ: കുടിയേറ്റ ബില്ലിൽ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിന് തിരിച്ചടി. ഉയർന്ന യോഗ്യതയുള്ളവർക്ക് മാത്രം കുടിയേറ്റം അനുവദിക്കാനും ഇന്ത്യയിൽ നിന്നുള്ള പ്രഫഷണലുകളുൾപ്പെടെയുള്ളവർക്കു യു.എസ് സ്ഥിരതാമസത്തിനു നൽകി വരുന്ന ഗ്രീൻകാർഡ് നിർത്തലാക്കാനും ലക്ഷ്യമിട്ട ബില്ലാണ് യു.എസ് ജനപ്രതിനിധി സഭ പരാജയപ്പെടുത്തിയത്.
റിപ്പബ്ലിക്കൻ കോൺഗ്രസ് അംഗം ബോബ് ഗുഡ്ലട്ട് ആണ് അതിർത്തി സുരക്ഷ, കുടിയേറ്റ പരിഷ്കരണനിയമം എന്ന പേരിലറിയപ്പെടുന്ന ബിൽ അവതരിപ്പിച്ചത്. റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങൾക്ക് ഭൂരിപക്ഷമുള്ള സഭയിൽ 121 നെതിരെ 301 വോട്ടുകൾക്കാണ് ബിൽ തള്ളിയത്. നിലവിൽ അഞ്ചുലക്ഷത്തോളം ഇന്ത്യക്കാരാണ് ഗ്രീൻകാർഡിന് അപേക്ഷിച്ച് കാത്തിരിക്കുന്നത്. ഉയർന്ന വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം, ഇംഗ്ലീഷ് ഭാഷയിലെ പ്രാവീണ്യം, സൈനിക സേവനം എന്നിവ പരിഗണിച്ചാണ് ഗ്രീൻ കാർഡ് നൽകാൻ ട്രംപ് പദ്ധതിയിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.