വാഷിങ്ടൺ: പാകിസ്താനുള്ള 1.15 ബില്യൺ ഡോളറിെൻറ(7287 കോടി രൂപ) സുരക്ഷാസഹായം യു.എസ് താൽക്കാലികമായി തടഞ്ഞു. താലിബാൻ, ഹഖാനി ശൃംഖല തുടങ്ങിയ ഭീകരസംഘടനകൾക്കെതിരെ ഫലപ്രദമായ നടപടിയെടുക്കുന്നതുവരെ തുക നൽകേണ്ട എന്നാണ് തീരുമാനം. മുംബൈ ഭീകരാക്രമണത്തിെൻറ സൂത്രധാരൻ ഹാഫിസ് സഇൗദിനെതിരെ നടപടിയെടുക്കാത്തതിനല്ല നടപടിയെന്നും സ്റ്റേറ്റ് ഡിപ്പാർട്മെൻറ് വക്താവ് ഹീതർ നൂവർട്ട് വ്യക്തമാക്കി. യു.എസ് സഹായം മുടങ്ങാതിരിക്കാൻ ഹാഫിസ് സഇൗദിെൻറ സ്വത്ത് മരവിപ്പിക്കാൻ പാക്ഭരണകൂടം നീക്കം തുടങ്ങിയ സാഹചര്യത്തിലാണ് യു.എസ് വിശദീകരണം.
2016 ൽ അനുവദിച്ച 255 ദശലക്ഷം ഡോളറിെൻറ സൈനിക സഹായവും സൗഹൃദരാജ്യങ്ങൾക്ക് പ്രതിരോധവകുപ്പ് നൽകുന്ന 2017ലെ 900 ദശലക്ഷം ഡോളറിെൻറ സഹായവും തടഞ്ഞതിൽ പെടും.
പാകിസ്താനുള്ള ദേശീയസുരക്ഷാസഹായം മാത്രമാണ് തടഞ്ഞതെന്ന് ഹീതർ പറഞ്ഞു. താലിബാൻ അടക്കമുള്ള ഭീകരസംഘങ്ങൾ മേഖലയെ അസ്ഥിരപ്പെടുത്തുകയും യു.എസ് പൗരന്മാരെ ലക്ഷ്യംെവക്കുകയുമാണ്. അതുകൊണ്ട് സഹായം തുടരാനാകില്ല.
ഇന്ത്യ കേന്ദ്രമായി പ്രവർത്തിക്കുന്ന ലശ്കറെ ത്വയ്യിബ, ജയ്ശെ മുഹമ്മദ് എന്നീ ഭീകരസംഘങ്ങളെക്കുറിച്ചും ഹാഫിസ് സഇൗദിനെ വീട്ടുതടങ്കലിൽനിന്ന് മോചിപ്പിച്ചതിനെക്കുറിച്ചുമുള്ള ആശങ്കയും പാകിസ്താനെ അറിയിച്ചിട്ടുെണ്ടന്ന് ഹീതർ പറഞ്ഞു. മാത്രമല്ല, സഇൗദിനെ വീണ്ടും അറസ്റ്റുചെയ്യാൻ സഹായിക്കുന്നവർക്ക് യു.എസ് 10 മില്യൺ ഡോളർ (63 കോടി രൂപ) പ്രതിഫലവും പ്രഖ്യാപിച്ചിട്ടുണ്ട്.
യു.എസ് ആവശ്യപ്പെട്ടപ്രകാരം നടപടിയെടുത്താൽ തടഞ്ഞുവച്ച സഹായം പാകിസ്താന് നൽകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. നടപടി ശിക്ഷയല്ല, ഭീകരർക്കെതിെര കൂടുതൽ നടപടിക്കുള്ള നീക്കം മാത്രമാണ്.
‘‘പണം വേണ്ട എന്ന് പാകിസ്താൻ പറയുന്നുണ്ട്. എന്നാൽ, അവർ ഒരു കാര്യം മനസ്സിലാക്കണം; ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം തകർക്കുന്ന കാര്യമാണിത്. അതുകൊണ്ട്, ഞങ്ങൾക്കൊപ്പം നിന്ന് ഇവർ ബന്ധം തുടരാനുള്ള സാഹചര്യമൊരുക്കണം’’ -സ്റ്റേറ്റ് ഡിപ്പാർട്മെൻറ് വക്താവ് പറഞ്ഞു.
ഭീകരർക്ക് താവളമൊരുക്കുന്നതിൽ മാത്രമല്ല, പാകിസ്താെൻറ ആണവപരിപാടിയിലും ഇന്ത്യവിരുദ്ധസംഘങ്ങൾക്ക് ഒത്താശ ചെയ്യുന്നതിലും തങ്ങൾക്ക് ആശങ്കയുണ്ടെന്ന് മറ്റൊരു വക്താവ് പറഞ്ഞു.
33 ബില്യൺ ഡോളർ സഹായം കൈപ്പറ്റിയിട്ടും 15 വർഷമായി പാകിസ്താൻ യു.എസിനെ വഞ്ചിക്കുകയായിരുന്നുവെന്ന് പ്രസിഡൻറ് ഡോണൾഡ് ട്രംപ് പുതുവർഷദിനത്തിൽ കുറ്റപ്പെടുത്തിയിരുന്നു. ഭീകരരുടെ സുരക്ഷിതതാവളമായി മാറിയ പാകിസ്താന് ഇനിയും സഹായം തുടരാനാകില്ലെന്നാണ് യു.എസ് നൽകുന്ന സൂചന. വർഷം 100 കോടി രൂപയുടെ സുരക്ഷാ സഹായമാണ് യു.എസ് പാകിസ്താന് നൽകുന്നത്. സാഹചര്യം സമഗ്രമായി വീക്ഷിക്കുകയാണെന്ന് പാക് പ്രതിരോധമന്ത്രി ഖുറം ദസ്തഗിർ പറഞ്ഞു. പാകിസ്താെൻറ സുരക്ഷ കണക്കിലെടുത്തുള്ള നടപടിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.