വാഷിങ്ടൺ: ഹാദിയക്ക് സുപ്രീംകോടതിയില്‍ ഹാജരായി തെൻറ ഭാഗം അവതരിപ്പിക്കാൻ സുരക്ഷ ഒരുക്കണമെന്ന് അമേരിക്കയിലെ വിവിധ നഗരങ്ങളിലെ സാമൂഹിക പ്രവര്‍ത്തകര്‍ രൂപവത്കരിച്ച ‘യു.എസ് വിത്ത് ഹാദിയ’ കൂട്ടായ്മ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
ആറുമാസത്തോളം പൗരാവകാശങ്ങളെയും വ്യക്തിസ്വാതന്ത്ര്യത്തെയും ഹനിച്ച് ഹാദിയയെ വീട്ടുതടങ്കലിന് വിട്ടുകൊടുക്കുകയാണ് സാമൂഹിക സംവിധാനങ്ങൾ ചെയ്തത്.
കോടതി വിധിക്കനുസൃതമായി അവരുടെ തടഞ്ഞുവെച്ച പൗരാവകാശങ്ങൾ പൂർണമായി വകവെച്ചുകൊടുക്കാൻ സർക്കാറും സമൂഹവും തയാറാകണമെന്ന് അബൂബക്കർ സിദ്ദീഖ് വാഷിങ്ടൺ ഡി.സി, നാസിദ് സിദ്ദീഖ് സാൻഫ്രാൻസിസ്കോ, സഗീർ മുഹമ്മദ് ഷികാഗോ, ഷഫീർ ഇർവിൻ കാലിഫോർണിയ എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.