വാഷിങ്ടൺ: അധിനിവിഷ്ട വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ പുതിയ കുടിറ്റേ ഭവനങ്ങൾ നിർമിക്കുന്നത് ഫലസ്തീനുമായുള്ള സമാധാനശ്രമങ്ങൾക്ക് സഹായകരമാകില്ലെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.
എന്നാൽ, ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവിെൻറ സന്ദർശനത്തോടനുബന്ധിച്ച് വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രസ്താവനയിൽ ഡൊണാൾഡ് ട്രംപിെൻറ ഭരണകൂടം കുടിയേറ്റത്തെ സംബന്ധിച്ച് ഒൗദ്യോഗികമായി നിലപാടെടുത്തിട്ടില്ലെന്ന് വ്യക്തമാക്കിയിരുന്നു.
‘നിലവിലെ കുടിയേറ്റ ഭവനങ്ങൾ സമാധന ശ്രമങ്ങൾക്ക് തടസമുണ്ടാക്കുമെന്ന് വിശ്വസിക്കുന്നില്ലെങ്കിലും പുതിയ ഭവനങ്ങളുടെ നിർമാണവും പഴയതിെൻറ വിപുലീകരണവും സമാധാന ശ്രമങ്ങളെ തുരങ്കം വെക്കുമെന്നാ’ണ് വൈറ്റ് ഹൂസ് പുറത്തിറക്കിയ പുതിയ പ്രസ്താവന വ്യക്തമാക്കുന്നത്.
‘1990കൾക്ക് ശേഷം ആദ്യമായി അധിനിവിഷ്ട വെസ്റ്റ് ബാങ്കിൽ പുതിയ കുടിയേറ്റ ഭവനം നിർമിക്കുമെന്ന’ ഇസ്രാേയലിെൻറ പ്രഖ്യാപനം പുറത്തു വന്ന സാഹചര്യത്തിലാണ് വൈറ്റ് ഹൗസ് പ്രസ്താവന ഇറക്കിയതെന്ന് കരുതുന്നു.
അധിനിവിഷ്ട വെസ്റ്റ്ബാങ്കില്‍ 3000 അനധികൃത ഭവനങ്ങള്‍ നിര്‍മിക്കുമെന്നാണ് ഇസ്രായേല്‍ പ്രഖ്യാപിച്ചത്. വെസ്റ്റ്ബാങ്കിലെ ജൂദിയ സമരിയ മേഖലയില്‍ 3000 ഭവനങ്ങള്‍ നിര്‍മിക്കാന്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവും പ്രതിരോധമന്ത്രി അവിദ്ഗോര്‍ ലീബര്‍മാനുമാണ് ഉത്തരവിട്ടത്.
ഇസ്രായേൽ അനുകൂല നിലപാടായിരുന്നു ട്രംപിേൻറത്. ഫലസ്തീനിലേക്കുള്ള ഇസ്രയേൽ കുടിറ്റേം അവസാനിപ്പിക്കണെമന്ന യു.എൻ രക്ഷാ സമിതി പ്രമേയത്തെ ഡിസംബറിൽ ട്രംപ് വിമർശിച്ചിരുന്നു. എന്നാൽ അതിൽ നിന്നുള്ള നേരിയ നിലപാട് മാറ്റമായാണ് പുതിയ നീക്കം വിലയിരുത്തെപ്പടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.