വാഷിങ്ടൺ: മെക്സിക്കൻ അതിർത്തിയിൽ മതിൽ പണിയാനുള്ള യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ ആഗ്രഹത്തിന് സുപ്രീംകോടതിയുടെ പച്ചക്കൊടി. സൈനികാവശ്യങ്ങൾക്ക് വകയ ിരുത്തിയ ഫണ്ടിൽനിന്ന് തുകമാറ്റി മതിൽ നിർമാണത്തിന് ഉപയോഗിക്കാൻ യു.എസ് സുപ്രീംകോടതി അനുമതി നൽകി. നേരത്തേ മതില് നിര്‍മാണം തടഞ്ഞ കാലിഫോര്‍ണിയ കോടതി വിധി റദ്ദാക്കിക്കൊണ്ടാണ് സുപ്രീംകോടതിയുടെ ഉത്തരവ്.
യു.എസ്-മെക്സികോ അതിര്‍ത്തിയിലെ മതില് നിര്‍മാണം ഡോണള്‍ഡ് ട്രംപിെൻറ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു. ‘‘മെക്സിക്കൻ അതിർത്തിയിൽ മതിൽ നിർമിക്കുന്ന കാര്യത്തിൽ വൻ വിജയം. നിയമവാഴ്ചയുടെ വലിയ വിജയം; അതിർത്തി സുരക്ഷ സേനയുടെയും’’ -കോടതി ഉത്തരവിനു ശേഷം ട്രംപ് ട്വീറ്റ് ചെയ്തു. യു.എസ് അപ്പീൽ കോടതി സൈനിക ഫണ്ടുപയോഗിച്ച് മതിൽ നിർമിക്കാനുള്ള ട്രംപിെൻറ തീരുമാനത്തിനെതിരെ വിധി പുറപ്പെടുവിച്ചിരുന്നു.
മതിൽ നിർമാണത്തിന് പണം അനുവദിക്കാനുള്ള ബിൽ കോൺഗ്രസ് പാസാക്കാത്തതിനാൽ പ്രതിരോധത്തിനായി വകയിരുത്തിയ തുകയിൽനിന്ന് 250 കോടി ഡോളർ മാറ്റി മതിൽ നിർമിക്കാനായിരുന്നു ട്രംപിെൻറ പദ്ധതി. മതിൽ നിർമാണം പരിസ്ഥിതിക്ക് കോട്ടംവരുത്തുമെന്നും ശക്തമായ വെള്ളപ്പൊക്കത്തിന് ഇടയാക്കുമെന്നും കാണിച്ച് യു.എസിലെ പൗരാവകാശ സംഘടനകളും സുപ്രീംകോടതിയെ സമീപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.