വാഷിങ്ടൺ: റോഹിങ്ക്യൻ മുസ്ലിംകൾക്കെതിരായ നടപടിയിൽ മ്യാന്മർ സൈനിക നേതൃത്വത്തിനെതിരെ യു.എസ്. സൈനിക നേതൃത്വത്തിനെതിരെ നടപടിയെടുക്കുമെന്നും രാഖൈൻ സംസ്ഥാനത്തെ പ്രതിസന്ധി പരിഹരിക്കുന്നതിൽ തങ്ങൾ പങ്കാളികളാവുമെന്നും സ്റ്റേറ്റ് ഡിപ്പാർട്മെൻറ് വക്താവ് ഹീതർ നോവർട്ട് പറഞ്ഞു.
അേതസമയം, മേഖലയിൽ സമാധാനവും സുരക്ഷയും പുനഃസ്ഥാപിക്കുന്നതിൽ മ്യാന്മർ ഭരണകൂടവും സായുധസൈന്യവും അടിയന്തര നടപടികൾ കൈക്കൊള്ളണമെന്നും ഹീതർ ആവശ്യപ്പെട്ടു. വംശീയാതിക്രമങ്ങളെ തുടർന്ന് കഴിഞ്ഞ ആഗസ്റ്റ് മുതൽ ആറു ലക്ഷത്തോളം പേരാണ് അഭയാർഥികളായി ബംഗ്ലാദേശിലേക്ക് കുടിയേറിയത്. ഇവിടെയുള്ള ക്യാമ്പുകളിൽ വിവരണാതീതമാണ് സ്ഥിതിഗതികൾ. കടുത്ത മാനുഷിക ദുരന്തമാണ് ക്യാമ്പുകളിൽ നടക്കുന്നതെന്ന് യു.എൻ അടക്കം പുറത്തുവിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.