കാരക്കാസ്: ഇന്ത്യക്ക് പുറകേ ലാറ്റിൻ അമേരിക്കൻ രാജ്യമായ വെനിസ്വേലയും നോട്ട് അസാധുവാക്കി. പണപ്പെരുപ്പം അസാധാരണമായ തോതിൽ വർധിച്ചതാണ് വെനിസ്വേലയെ കറൻസി അസാധുവാക്കുന്നതിലേക്ക് നയിച്ചത്. ഞായറാഴ്ചയാണ് വെനിസ്വേലൻ പ്രസിഡൻറ് നിക്കോളാസ് മഡുറോ ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
ഞായറാഴ്ച മഡുറോ പ്രസംഗത്തിനിടെയാണ് രാജ്യത്തെ 100 ബൊളിവർ ബില്ല് അസാധുവാക്കുന്ന തീരുമാനം പ്രഖ്യാപിച്ചത്. ബുധനാഴ്ച മുതൽ 10 ദിവസത്തേക്ക് പഴയ നോട്ടുകൾ മാറ്റി നാണയങ്ങൾ വാങ്ങാനുള്ള സൗകര്യവും ഉണ്ടാകുമെന്നും പ്രസംഗത്തിൽ അദ്ദേഹം അറിയിച്ചു.
ഏകദേശം 48 ശതമാനം കറസികളാവും വെനിസ്വേലയിൽ ഉപയോഗത്തിൽ നിന്ന് ഇല്ലാതാവുക. ഇതിന് പകരമായി വെനിസ്വേല പുതിയ കറൻസികളും നാണയങ്ങളും വിപണിയിലെത്തിക്കുന്നുണ്ട്. വെനിസ്വേലയുടെ പണപ്പെരുപ്പ നിരക്ക് 500 ശതമാനം വർധിച്ചതാണ് കറൻസി നിരോധനത്തിനുളള മറ്റൊരു കാരണം.
വെനിസ്വേല–കൊളംബിയ അതിർത്തിയിൽ വെനിസ്വേലൻ കറൻസിയുടെ കള്ളക്കടത്ത് വ്യാപകമാണ് അതുകൊണ്ടാണ് കറൻസി 72 മണിക്കുറിനുള്ളിൽ നിരോധിക്കാനുള്ള തീരുമാനമെടുത്തതെന്നും വെനിസ്വേലൻ പ്രസിഡൻറ് മഡുറോ പറഞ്ഞു. അതിർത്തിയിലെ മാഫിയകളെ എന്ത് വിലക്കൊടുത്തും ഇല്ലാതാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.