മെക്സികോ സിറ്റി: വെനിസ്വേലയുടെ ആഭ്യന്തര വിഷയത്തില്‍ യു.എസ് ഇടപെട്ടാല്‍ തിരിച് ചടിക്കുമെന്ന് മാര്‍ക്സിസ്റ്റ് സായുധപാര്ട്ടി ഇ.എല്‍.എന്‍. ടെലിഗ്രാഫാണ് വാര്‍ത്ത പ ുറത്തുവിട്ടത്. യു.എസ് വെനിസ്വേല പ്രസിഡൻറ് മദൂറോക്കെതിരെ സൈനികനടപടി സ്വീകരിച്ചാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന മുന്നറിയിപ്പും അഭിമുഖത്തില്‍ ഇ.എന്‍.എന്‍ നല്‍കുന്നുണ്ട്. വെനിസ്വേലയില്‍ യു.എസ് രാഷ്ട്രീയനേട്ടമാണ് ആഗ്രഹിക്കുന്നതെന്നും കൊളംബിയന്‍ പട്ടാളം പ്രതിസന്ധി പരിഹരിക്കാന്‍ ഇടപെടണമെന്നും അഭിമുഖത്തില്‍ ഇ.എൽ.എൻ കമാന്‍ഡര്‍ പാബ്ലോ ബെല്‍ട്രാന്‍ ആവശ്യപ്പെട്ടു.
പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പ് നീട്ടിവെച്ച് അധികാരത്തിലുള്ള മദൂറോയെ നീക്കം ചെയ്യാനാണ് യു.എസിെൻറ നീക്കം. വേണ്ടിവന്നാല്‍ വെനിസ്വേലയില്‍ സൈനിക നടപടി സ്വീകരിക്കുമെന്ന് ട്രംപ് നേരേത്ത വ്യക്തമാക്കിയിരുന്നു. വെനിസ്വേലയില്‍ സൈനിക നടപടി സ്വീകരിച്ചാൽ മറ്റൊരു വിയറ്റ്നാമിന് ലോകം സാക്ഷിയാകുമെന്നായിരുന്നു മദൂറോയുടെ മറുപടി. വെനിസ്വേലപ്രതിസന്ധി രൂക്ഷമായാല്‍ 5000 സൈനികരെ വിന്യസിക്കാനാണ് പദ്ധതിയെന്നും റിപ്പോർട്ടുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.