ചോദ്യം ചോദിച്ചതിന്​ പ്രസ്​ പാസ്​ വിലക്ക്​; വീണ്ടും ട്രംപ്​- സി.എൻ.എൻ പോര്​

വാഷിങ്​ടൺ: സി.എൻ.എൻ റിപ്പോർട്ടറുടെ പ്രസ്​ പാസ്​ വിലക്കിയ വൈറ്റ്​ ​ഹൗസ്​ നടപടിക്കെതിരെ വ്യാപക പ്രതിഷേധം. വാർത്താ സമ്മേളനത്തിനിടെ കുടിയേറ്റക്കാരെ കുറിച്ച്​ ട്രംപിനോട്​ നിരന്തരം ചോദ്യം ​ചോദിച്ചതിന്​ പ്രതികാര നടപടിയെന്നോണമാണ്​ ജിം അകോസ്റ്റയെന്ന സി.എൻ.എൻ റിപ്പോർട്ടറുടെ പ്രസ്​ പാസ്​​ വൈറ്റ്​ ഹൗസ്​ നിരോധിച്ചത്​.

യു.എസിലെ അർധ വാർഷിക തെരഞ്ഞെടുപ്പി​​​​െൻറ ഭാഗമായുള്ള വാർത്താ സമ്മേളനത്തിനിടെയായിരുന്നു വിവാദമായ സംഭവം. ചോദ്യം ചോദിച്ച്​ ബുദ്ധിമുട്ടിച്ച സി.എൻ.എൻ റിപ്പോർട്ടറോട്​ ഇരിക്കാനും മൈക്ക്​ താഴെ വെക്കാനും ഉത്തരവി​െട്ടങ്കിലും അകോസ്റ്റ വിസമ്മതിക്കുകയായിരുന്നു. തുടർന്ന്​ ‘മര്യാദയില്ലാത്തവനെന്നും ചീത്ത മനുഷ്യനെന്നുമാണ്​ ട്രംപ്​ അകോസ്റ്റയെ വിശേഷിപ്പിച്ചത്​.

എന്നാൽ ഇതിനിടെ വൈറ്റ്​ ഹൗസിലെ യുവ ഉദ്യോഗസ്ഥ അകോസ്റ്റക്കടുത്തേക്ക്​ വരികയും മൈക്ക്​ ബലമായി പിടിച്ചുവാങ്ങാൻ ശ്രമിക്കുകയും ചെയ്​തു. ശ്രമം വിഫലമായെങ്കിലും, അകോസ്റ്റക്കെതിരെ മറ്റൊരു ആരോപണവുമായി വൈറ്റ്​ ഹൗസ്​ വക്​താവ്​ സാറ സാൻഡേഴ്​സ്​ രംഗത്തെത്തി.

‘‘വൈറ്റ്​ ഹൗസി​ലെ ജീവനക്കാരി എന്ന നിലക്ക്​ അവരുടെ ജോലി ചെയ്യാൻ ശ്രമിച്ച യുവതിക്ക് മേൽ കൈ വെച്ച റിപ്പോർട്ടറുടെ പെരുമാറ്റം അങ്ങേയറ്റം പൊറുക്കാനാവാത്തതാണെന്നും അംഗീകരിക്കാനാവാത്തതാണെന്നും അവർ പറഞ്ഞു.

എന്നാൽ സാൻഡേഴ്​സി​​​​െൻറ ആരോപണങ്ങൾ വലിയ വിവാദത്തിന്​ വഴി തെളിച്ചു. റിപ്പോർട്ടറുടെ മൈക്ക്​ പിടിച്ചുവാങ്ങാൻ ശ്രമിക്കുന്ന യുവതിയുടെ ദൃശ്യങ്ങൾ പങ്കുവെച്ചായിരുന്നു ആരോപണങ്ങളെ ചിലർ തള്ളിയത്​. സംഭവം​ ശുദ്ധ നുണയെന്നായിരുന്നു അകോസ്റ്റയുടെ പ്രതികരണം. അവിടെയുണ്ടായിരുന്ന മറ്റ്​ റിപ്പോർട്ടർമാരും അകോസ്റ്റയെ പിന്തുണച്ചു. പ്രസ്​ പാസ്​ സസ്​പെൻഡ്​ ചെയ്​ത വൈറ്റ്​ ഹൗസ്​ നടപടി മറുപടിയില്ലാത്ത ചോദ്യങ്ങൾ ചോദിച്ചതിനുള്ള പ്രതികാര നടപടിയാണെന്ന്​ സി.എൻ.എന്നും വ്യക്​തമാക്കി.

ജനാധിപത്യത്തിന്​ നിരക്കാത്ത സംഭവമാണ്​ പ്രസ്​ പാസ്​ നിരോധം. സാറാ സാൻഡേഴ്​സി​​​​െൻറ ആരോപണങ്ങൾ കൃത്രിമം നിറഞ്ഞതാണ്​​. ജിം കോസ്റ്റക്ക്​ എല്ലാവിധ പിന്തുണയും നൽകുമെന്നും യു.എസ്​ കാബിൾ നെറ്റ്​വർക്​ അറിയിച്ചു.

Tags:    
News Summary - White House Bars CNN Reporter-world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.