വാഷിങ്ടൺ: ഉത്തര കൊറിയൻ പ്രസിഡൻറ് കിം ജോങ് ഉന്നുമായുള്ള യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ ചർച്ചയിൽ നിലപാട് വ്യക്തമാക്കി വൈറ്റ് ഹൗസ്. ആണവ-മിസൈൽ പരീക്ഷണങ്ങൾ ഉപേക്ഷിക്കുമെന്ന് ഉത്തര കൊറിയ ഉറപ്പുനൽകിയാൽ മാത്രമേ ചർച്ച യാഥാർഥ്യമാവൂവെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ദക്ഷിണ െകാറിയയാണ് യു.എസിനും ഉത്തര കൊറിയക്കുമിടയിലെ മഞ്ഞുരുക്കത്തിന് മാധ്യസ്ഥ്യം വഹിക്കുന്നത്.
ചർച്ചക്കായുള്ള കിമ്മിെൻറ ക്ഷണം ട്രംപിനെ അറിയിച്ചതും ദക്ഷിണ കൊറിയൻ ഉന്നതതല പ്രതിനിധി സംഘമായിരുന്നു. ലോകത്തെ അമ്പരപ്പിച്ച് ക്ഷണം ട്രംപ് സ്വീകരിക്കുകയും ചെയ്തു.
ഉത്തര കൊറിയ ആണവ നിരായുധീകരണ സന്നദ്ധത അറിയിക്കുകയും ചെയ്തു. ഇൗ വാഗ്ദാനം ഉത്തര കൊറിയ പൂർണമായി പാലിച്ചെങ്കിൽ മാത്രമേ ചർച്ചക്കു സാധ്യതയുള്ളൂവെന്നാണ് ഇപ്പോൾ വൈറ്റ്ഹൗസ് വ്യക്തമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.