വാഷിങ്ടൺ: പ്രസിഡൻറ് ഡോണൾഡ് ട്രംപിനെ ഇംപീച്ച് ചെയ്യാനുള്ള ഡെമോക്രാറ്റിക് പാർട്ടിയുടെ നീക്കത്തോട് സഹകരിക്കില്ലെന്ന് വൈറ്റ് ഹൗസ്. ട്രംപിനെ ഇംപീച്ച് ചെയ്യാനുള്ള നീക്കം അടിസ്ഥാനമില്ലാത്തതും ഭരണഘടനാപരമായി നിലനിൽക്കാത്തതുമാണെന്നും ഡെമോക്രാറ്റുകൾക്ക് അയച്ച കത്തിൽ വൈറ്റ് ഹൗസ് വ്യക്തമാക്കി.
ഇംപീച്ച്മെൻറിൽ അന്വേഷണം നടത്തുന്ന സമിതിക്ക് മുമ്പാകെ അമേരിക്കയുടെ യുറോപ്യൻ യൂണിയൻ അംബാസിഡർ ഹാജരാകുന്നത് ട്രംപ് ഭരണകൂടം തടഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നീക്കം. എട്ട് പേജുള്ള കത്താണ് വൈറ്റ് ഹൗസ് ഡെമോക്രാറ്റുകൾക്ക് കൈമാറിയത്. 2016ലെ ജനവിധി അട്ടിമറിക്കാനാണ് ഡെമോക്രാറ്റുകൾ ശ്രമം നടത്തുന്നത്.ഇംപീച്ച്മെൻറ് നീക്കത്തിന്ന് ഭരണഘടനാപരമായി സാധുതയില്ല. ഇൗ രീതിയിലുള്ള നീക്കത്തിന് പിന്തുണ നൽകാൻ വൈറ്റ് ഹൗസിന് സാധിക്കില്ലെന്നും കത്തിൽ വ്യക്തമാക്കുന്നു.
2020ലെ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർഥിയാകാൻ മത്സരിക്കുന്ന ജോൺ ബൈഡെനയും മകനെയും അഴിമതിക്കേസിൽ കുടുക്കാൻ യുക്രെയ്ൻ പ്രസിഡൻറിനുമേൽ സമ്മർദം ചെലുത്തിയെന്നാണ് ട്രംപിനെതിരായ ആരോപണം. ഇൗ ആരോപണത്തിലാണ് ട്രംപിനെതിെര ഇംപീച്ച്മെൻറ് നടപടികളുമായി ഡെമോക്രാറ്റുകൾ മുന്നോട്ട് പോകുന്നത്. അതേസമയം, സത്യം മൂടിവെക്കാനുള്ള ശ്രമമാണ് ട്രംപ് ഭരണകൂടം നടത്തുന്നതെന്ന് ജനപ്രതിനിധി സഭാ സ്പീക്കറും ഡെമോക്രാറ്റ് നേതാവുമായ നാൻസി പെലോസി പറഞ്ഞു.
‘സത്യം തുറന്നുപറയൂ; ട്വീറ്റുകളുടെ എണ്ണം കുറക്കൂ’ - ട്രംപിന് ജിമ്മി കാർട്ടറുടെ ഉപദേശം
വാഷിങ്ടൺ: യുക്രെയ്ൻ പ്രസിഡൻറുമായുള്ള ഫോൺവിവാദത്തിൽപെട്ട് ഇംപീച്മെൻറ് ഭീഷണിയിൽ നിൽക്കുന്ന യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിന് മുൻഗാമി ജിമ്മി കാർട്ടറുടെ വക ഉപദേശം.
സത്യം പറയാനും ട്വീറ്റുകളുടെ എണ്ണം കുറക്കാനുമാണ് കാർട്ടർ ട്രംപിനെ ഉപദേശിച്ചത്. 1977 മുതൽ 1981 വരെയാണ് 95ലെത്തിയ കാർട്ടർ യു.എസ് പ്രസിഡൻറായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.