വാഷിങ്ടൺ: 2020ലെ യു.എസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിനുള്ള ഡെമോക്രാറ്റിക് സ്ഥാനാർഥി സ്ഥാനത്തേക്ക് മത്സരിക്കേണാ എന്നത് കുടുംബത്തോട് ആലോചിച്ച് തീരുമാനിക്കുമെന്ന് ഇന്ത്യൻ വംശജയായ സെനറ്റർ കമല ഹാരിസ് വ്യക്തമാക്കി. ഡെമോക്രാറ്റിക് സ്ഥാനാർഥി സ്ഥാനത്തേക്ക് 54കാരിയായ കമല മത്സരിച്ചേക്കുമെന്ന് സൂചനയുണ്ടായിരുന്നു.
നവംബറിൽ നടന്ന ഒരു അഭിപ്രായ സർവേയിൽ ഡോണൾഡ് ട്രംപിനെതിരെ സ്ഥാനാർഥിയാവാൻ സാധ്യതയുള്ള ഡെമോക്രാറ്റുകളുടെ പട്ടികയിൽ അഞ്ചാം സ്ഥാനത്തായിരുന്നു യു.എസ് സെനറ്റിലെ ആദ്യ ഇന്ത്യൻ വംശജയായ കമല.
1960കളിൽ യു.എസിലേക്ക് കുടിയേറിയ തമിഴ്നാട്ടുകാരി ശ്യാമള ഗോപാലെൻറയും ജമൈക്കൻ-അമേരിക്കൻ വംശജൻ ഡോണൾഡ് ഹാരിസിെൻറയും മകളാണ് കാലിഫോർണിയയിലെ ഒാക്ലാൻഡിൽ ജനിച്ച കമല. മുൻ പ്രസിഡൻറ് ബറാക് ഒബാമയുമായി ഏറെ അടുപ്പമുള്ള കമലക്ക് ‘വനിത ഒബാമ’ എന്ന വിളിപ്പേരുമുണ്ടായിരുന്നു. ഒബാമയുടെ നിർദേശപ്രകാരമാണ് 2016ൽ കമല സെനറ്റിലേക്ക് മത്സരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.