കുർദുകളെ ആക്രമിച്ചാൽ തുർക്കിയെ സാമ്പത്തികമായി തകർക്കുമെന്ന്​ ട്രംപ്​

വാഷിങ്​ടൺ: സിറിയയിൽ നിന്നും യു.എസ്​ സൈന്യത്തെ പിൻവലിക്കുമെന്ന പ്രഖ്യാപനത്തിനു പിന്നാലെ മേഖലയില്‍ സൈനിക നീക ്കം ശക്തമാക്കിയ തുര്‍ക്കിയെ താക്കീത്​ ചെയ്​ത്​ അമേരിക്കൻ പ്രസിഡൻറ്​ ഡോണാൾഡ്​ ട്രംപ്​. കുർദുകൾക്കു നേരെ ആക്ര മണം നടത്തിയാൽ തുർക്കിയെ സാമ്പത്തികമായി തകർക്കുമെന്നാണ്​ ട്രംപി​​​െൻറ പ്രസ്​താവന. കുർദ്​ സായുധ സംഘടനകൾ തുർക്കിയെ പ്രകോപിപ്പിക്കരുതെന്നും ട്രംപ്​ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.

സിറിൻ അതിർത്തിയിൽ 30 കിലോമീറ്റർ സുരക്ഷിത മേഖലയായി പ്രഖ്യാപിച്ച്​ സൈന്യത്തെ പിൻവലിച്ചിട്ടുണ്ട്​. മേഖലയിൽ കുർദുകളെ ആക്രമിക്കാൻ ശ്രമിക്കുകയാണെങ്കിൽ തുർക്കിയെ സാമ്പത്തികമായി തകർക്കും. തിരിച്ച്​ കുർദുകൾ തുർക്കിക്കെതിരെ തിരിയരുതെന്നും ട്രംപ്​ താക്കീത്​ ചെയ്​തു. തുര്‍ക്കി ഭീകര സംഘടനയായി പരിഗണിക്കുന്ന കുര്‍ദ് സായുധ സംഘടന വൈ.പി.ജിയെ ലക്ഷ്യമിട്ട്​ സൈനിക നീക്കം നടത്തുന്നുവെന്ന റിപ്പോർട്ടിലാണ്​ ട്രംപി​​​െൻറ പ്രതികരണം. എന്നാൽ ​ ‘സുരക്ഷിതമേഖല’ എവിടെ വരെയാണെന്നോ മേഖലയുടെ സാമ്പത്തിക ബാധ്യത ആർക്കാണെന്നോ ട്രംപ്​ വ്യക്തമാക്കിയിട്ടില്ല.

​െഎ.എസിനെതിരെ പോരാടുന്നതിന്​ അമേരിക്ക സൈനിക, സാമ്പത്തിക സഹായങ്ങള്‍ നല്‍കി പരിശീലിപ്പിക്കുന്ന സംഘടന വൈ.പി.ജി, നിരോധിത ഭീകര സംഘടനയായ കുര്‍ദിസ്ഥാന്‍ വര്‍ക്കേഴ്സ് പാര്‍ട്ടിയുടെ പോഷക സംഘടനയാണെന്നാണ് തുര്‍ക്കിയുടെ നിലപാട്. അതിര്‍ത്തി വഴി ഇവര്‍ രാജ്യത്തേക്ക് ആയുധം കടത്താറുണ്ടെന്നും തുര്‍ക്കി ആരോപിക്കുന്നു.

രാജ്യ സുരക്ഷക്ക് ഭീഷണിയാകും വിധം അതിര്‍ത്തിയില്‍ ശക്തിയാര്‍ജിക്കുന്ന വൈ.പി.ജിക്കെതിരെ തുര്‍ക്കി സൈനിക നടപടിയെക്കുന്നതിനിടെയാണ് അമേരിക്ക സൈന്യത്തെ പിന്‍വലിക്കുമെന്ന പ്രഖ്യാപനം നടത്തിയത്​.


Tags:    
News Summary - Will Devastate Turkey Economically If They Hit Kurds"- Trump- World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.