വാഷിങ്ടൺ: ക്രിസ്മസ് ദിനത്തിന് തൊട്ടുമുേമ്പ യു.എസിനെ ആശങ്കയിൽ ആഴ്ത്തി ഭരണ സ്തംഭനം രണ്ടാം ദിനത്തിലേക്ക്. യു.എസ്-മെക്സിക്കൻ അതിർത്തിയിൽ മതിൽകെട്ടാനുള്ള പ ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ തീരുമാനം നടപ്പാക്കാൻ ഫണ്ട് ആവശ്യപ്പെട്ട് അവതരി പ്പിച്ച ബിൽ സെനറ്റിൽ പരാജയപ്പെട്ടതിനെ തുടർന്നാണിത്. സർക്കാറിെൻറ പ്രവർത്തനങ്ങ ൾ ഭാഗികമായി നിർത്തിവെച്ചിരിക്കുകയാണ്. പല സുപ്രധാന വകുപ്പുകളും ഉച്ചയോടെ പണി നിർത്തി.
അതേമസയം, ക്രിസ്മസ് ദിനാഘോഷങ്ങൾക്കായി േഫ്ലാറിഡയിലേക്ക് പോവാതെ വാഷിങ്ടണിൽ തന്നെ തങ്ങുമെന്ന് ട്രംപ് പറഞ്ഞു. താൻ കഠിനമായി ജോലി ചെയ്തുകൊണ്ട് വൈറ്റ് ഹൗസിൽ തന്നെ കാണുമെന്ന് റിപ്പബ്ലിക്കൻ പ്രസിഡൻറ് ട്വീറ്റ് ചെയ്തു. അതിർത്തി സുരക്ഷിതമാക്കുന്നതിനുവേണ്ടി ഡെമോക്രാറ്റുകളുമായി തങ്ങൾ നിരന്തരം ചർച്ചകൾ നടത്തിയതായും എന്നാൽ അത് ഇനിയും തുടരാൻ ആവുമെന്ന് തോന്നുന്നില്ലെന്നും ട്രംപ് പറഞ്ഞു. യു.എസ് സെനറ്റും പ്രതിനിധി സഭയും ശനിയാഴ്ച ചേർന്നുവെങ്കിലും ധാരണയിലെത്താതെ പിരിയുകയായിരുന്നു.
ഭരണസ്തംഭനം പല തലങ്ങളിൽ പ്രതിഫലിച്ച് തുടങ്ങിയതായാണ് സൂചന. വാൾ സ്ട്രീറ്റിൽ ഒരു ദശകത്തിനിടെ ഏറ്റവും മോശം നിലയിലാണ് വ്യാപാരം അവസാനിച്ചത്. വിനോദസഞ്ചാര കേന്ദ്രങ്ങളിൽ അടക്കം പ്രവർത്തന സജ്ജീകരണങ്ങൾ നിലച്ചിട്ടുണ്ട്. രാഷ്ട്രീയക്കാർ കുട്ടിക്കളി വിട്ട് ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ടവരാണെന്ന ബോധത്തോടെ പ്രവർത്തിക്കണമെന്നായിരുന്നു ജെഫ്രി ഗ്രിഗോൺ എന്നയാളുടെ പ്രതികരണം.
ഭരണസ്തംഭനത്തിലൂടെ ട്രംപിെന സമ്മർദത്തിൽ ആക്കാൻ ആവില്ലെന്ന് ടെന്നസ്സിക്കാരനായ വൻഡേർ ഗ്രൈൻഡ് പ്രതികരിച്ചു. ഇൗ വർഷം ഇത് മൂന്നാം തവണയാണ് യു.എസിൽ ഭരണസ്തംഭനം ഉണ്ടാവുന്നത്. നേരത്തേ രണ്ടുതവണ അത് ഹ്രസ്വമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.