യുനൈറ്റഡ് േനഷൻസ്: സിറിയയിൽ 30 ദിവസത്തേക്ക് വെടിനിർത്തൽ സംബന്ധിച്ച് യു.എൻ രക്ഷാസമിതി യോഗത്തിൽ തീരുമാനമായില്ല. തുടർച്ചയായ രണ്ടാംദിവസമാണ് യോഗം സമവായമാകാതെ പിരിയുന്നത്. റഷ്യയെ അനുരഞ്ജിപ്പിക്കാനാണ് ജർമൻ, ഫ്രഞ്ച് നേതാക്കളുടെ ശ്രമം. പ്രമേയം പാസാക്കാനായാൽ 72 മണിക്കൂറിനകം വെടിനിർത്തൽ പ്രാബല്യത്തിൽ വരും.
അതേസമയം, അതിനോട് സിറിയൻ സൈന്യത്തിെൻറ പ്രതികരണം എങ്ങനെയായിരിക്കുമെന്നതും ആശങ്കജനകമാണ്. സ്വീഡനും കുവൈത്തും വെള്ളിയാഴ്ച രക്ഷാസമിതിയിൽ അവതരിപ്പിച്ച പ്രമേയത്തിൽ മാറ്റം വേണമെന്നാണ് റഷ്യയുടെ ആവശ്യം.
അതിനിടെ, സിറിയയിലെ കിഴക്കൻ ഗൂതയിൽ സൈന്യത്തിെൻറ ആക്രമണത്തിൽ 150 കുട്ടികളുൾപ്പെടെ 500ലേറെ പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്. ആയിരങ്ങൾക്ക് പരിക്കേറ്റു. സർക്കാർ ഉപരോധം നിലനിൽക്കുന്നതിനാൽ ഭക്ഷണവും മരുന്നുമുൾപ്പെടെയുള്ള അവശ്യസാധനങ്ങൾക്ക് കടുത്ത ക്ഷാമം നേരിടുകയാണ് തദ്ദേശസവാസികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.