അമേരിക്കൻ തെരഞ്ഞെടുപ്പി​െല ഇടപെടൽ; ഫേസ്​ബുക്കിനെ പ്രതിരോധിച്ച്​ സുക്കർബെർഗ്​

വാഷിങ്​ടൺ:​ അ​മേരിക്കൻ തെരഞ്ഞെടുപ്പിൽ ഫേസ്​​ബുക്ക്​ ഇട​െപട്ടുവെന്ന ട്രംപി​​െൻറ ആരോപണത്തെ പ്രതിരോധിച്ച്​ ഫേസ്​ബുക്ക്​ സി.ഇ.ഒ മാർക്ക്​ സുക്കർബെർഗ്​. അമേരിക്കൻ തെരഞ്ഞെടുപ്പിനെ പോസറ്റീവായാണ്​ ഫേസ്​ബുക്ക്​ സ്വാധീനിച്ചത്​. കൂടുതൽ വോട്ടർമാരുമായി ആശയവിനിമയത്തി സഹായിക്കുകയും കൂടുതൽ പേരെ വോട്ടു ​ചെയ്യാൻ പ്രേരിപ്പിക്കുകയുമാണ്​ ഫേസ്​ബുക്ക്​ ഉപയോഗം വഴി നടന്നതെന്ന്​ സുക്കർ​െബർഗ്​ പറഞ്ഞു. ട്രംപും മറ്റു രാഷ്​ട്രീയപാർട്ടികളും ഫേസ്​ബുക്കി​െല ആശയങ്ങളെ പ്രചാരണ സമയത്ത്​ ഭയപ്പെട്ടിരു​െന്നന്നും സുക്കർബെർഗ്​ ഫേസ്​ബുക്​ പോസ്​റ്റിൽ വിശദീകരിച്ചു. ഫേസ്​ബുക്കിൽ എല്ലാ ആശയങ്ങൾക്കും സ്​ഥാനമുണ്ട്​. 2016​െല പ്രചാരണത്തിലാണ്​ ആദ്യമായി അമേരിക്കൻ സ്​ഥാനാർഥികൾ ആശയ വിനിമയത്തിന്​ ഇൻറർ​െനറ്റ്​ ഉപയോഗിച്ചത്​. ഇങ്ങനെ ആശയവിനിമയം നടത്താനുള്ള കഴിവ്​ നല്ലതാണെന്നും സുക്കർബെർഗ്​ ​ഫേസ്​ബുക്ക്​ പോസ്​റ്റിൽ അറിയിച്ചു. 

ഫേസ്​ബുക്കിലെ തെറ്റായ വിവരങ്ങൾ ഫലത്തെ മാറ്റിമറിച്ചു എന്നാരോപിക്കുന്നത്​ ഭ്രാന്തമായ ചിന്തയാണെന്ന്​ തെരഞ്ഞെടുപ്പ്​ കഴിഞ്ഞ ശേഷം താൻ പറഞ്ഞിരുന്നു. ഭ്രാന്തമായ ചിന്ത എന്ന വാക്ക്​​ ഉപയോഗിച്ചതിന്​ ഇപ്പോൾ പശ്​ചാത്തപിക്കുന്നു. എന്നാൽ ഫേസ്​ബുക്ക്​ തെരഞ്ഞെടുപ്പിനെ പോസറ്റീവായാണ്​ സ്വാധീനിച്ചതെന്നും വ്യാജ പരസ്യങ്ങളേക്കാൾ കൂടുതൽ ന്യായമായ പരസ്യങ്ങൾ ഫേസ്​ബുക്കിൽ ഉണ്ടായിരുന്നെന്നും സുക്കർബെർഗ്​ അറിയിച്ചു. 

ഫേസ്​ ബുക്ക്​ അടക്കമുള്ള സാമൂഹിക മാധ്യമങ്ങൾ ​തനിക്ക്​ എതിരായിരുന്നുവെന്ന്​ നേരത്തെ ട്രംപ്​ ആരോപിച്ചിരുന്നു. 2016 ലെ പ്രസിഡൻറ്​ തെരഞ്ഞെടുപ്പിനോട്​ അനുബന്ധിച്ച്​ അമേരിക്കയിൽ പ്രശ്​നങ്ങൾ സൃഷ്​ടിക്കുന്നതിനായി ശ്രമിച്ചു​െവന്ന്​ റഷ്യൻ ഏജൻറ്​ വെളി​െപ്പടുത്തിയിതിനു പിറകെയാണ്​ ട്രംപി​​െൻറ ആരോപണം.  ഫേസ്​ബുക്കിൽ തെറ്റായ വിവരങ്ങൾ പരസ്യം നൽകി അത​ുവഴി യു.എസ്​ വോട്ടർമാ​െര സ്വാധീനിക്കാൻ ശ്രമിച്ചിരുന്നുെവന്നാണ്​ റഷ്യൻ ഏജൻറ്​ വെളിപ്പെടുത്തിയിരുന്നത്​. ഇതേ തുടർന്നാണ്​ ട്രംപ്​ ഫേസ്ബുക്കിനതി​െര രംഗത്തു വന്നത്​. ട്രംപി​​െൻറ ആരോപണങ്ങൾക്കാണ്​ സുക്കർ​െബർഗ്​ മറുപടി നൽകിയത്​. 


 

Tags:    
News Summary - Zuckerberg Responds To Trump's Accusation -World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.