രാജ്യത്ത് ജനന നിരക്ക് വർധിപ്പിക്കാൻ പുതിയ നയങ്ങൾ നടപ്പിലാക്കുമെന്ന് ഷി ജിൻപിങ്

ബീജിങ്: രാജ്യത്ത് ജനന നിരക്ക് വർധിപ്പിക്കാൻ പുതിയ നയങ്ങൾ നടപ്പിലാക്കുമെന്ന് ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഇരുപതാം പാർട്ടി കോൺഗ്രസിലാണ് ചൈനീസ് പ്രസിഡന്‍റിന്‍റെ പ്രഖ്യാപനം. ജനസംഖ്യയിലുണ്ടാവുന്ന ഇടിവ് രാജ്യത്തിന്‍റെ സാമ്പത്തിക സ്ഥിതിയെ ദോഷകരമായി ബാധിക്കുമെന്ന് സാമ്പത്തിക വിദഗ്ധർ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. 

ചൈനയിൽ ഈ വർഷം ജനനനിരക്ക് എറ്റവും കുറഞ്ഞ നിലയിലാണ്. 1960 നു ശേഷം ഇതാദ്യമാണ് ജനനനിരക്കിൽ ഇത്രയധികം കുറവ് രേഖപ്പെടുത്തത്. 1980 മുതൽ ചൈനയിൽ നിലനിന്നിരുന്ന ഒറ്റക്കുട്ടി നയം സർക്കാർ 2016ൽ പിൻവലിക്കുകയും മൂന്നുകുട്ടികൾ വരെയാകാമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

അതേസമയം, ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി കോൺഗ്രസ് ബീജിങിൽ പുരോഗമിക്കുകയാണ്. 2296 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. ഷി ജിൻപിങ് തന്നെയായിരിക്കും മൂന്നാമതും ജനറൽ സെക്രട്ടറിയാവുക. അദ്ദേഹം പാർട്ടി ചെയർമാനാവുമെന്നും റിപ്പോർട്ടുകളുണ്ട്. പാർട്ടി കോൺഗ്രസിൽ പുതിയ പോളിറ്റ് ബ്യൂറോ അംഗങ്ങളേയും തെരഞ്ഞെടുക്കും. ഒക്ടോബർ 22ന് പാർട്ടി കോൺഗ്രസ് അവസാനിക്കും.  

Tags:    
News Summary - Amid Concerns, China To Enact Policies To Boost Birth Rate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.