ബെലറൂസിനെതിരായ പോളണ്ടിന്റെ ഏതൊരു നീക്കവും റഷ്യക്കെതിരെയായി കണക്കാക്കും; തിരിച്ചടിക്കുമെന്ന് പുടിൻ

മോസ്കോ: പോളണ്ടിന് മുന്നറിയിപ്പുമായി റഷ്യൻ പ്രസിഡന്റ് വ്ലാഡമിർ പുടിൻ. അയൽരാജ്യമായ ബെലറൂസിനെതിരെ പോളണ്ട് നടത്തുന്ന ഏതൊരു നീക്കവും റഷ്യക്കെതിരായ ആക്രമണമായി കാണുമെന്നാണ് പുടിന്റെ മുന്നറിയിപ്പ്. ബെലാറസിനെ സംരക്ഷിക്കാൻ ഏത് മാർഗവും സ്വീകരിക്കുമെന്നും പുടിൻ വ്യക്തമാക്കി.

പടിഞ്ഞാറൻ യുക്രെയ്നിൽ പോളിഷ്-ലിത്വാനിയൻ സൈന്യത്തിന്റെ സാന്നിധ്യമുണ്ടെന്ന് പുടിൻ പറഞ്ഞു. മുമ്പ് പോളണ്ടിന്റെ കൈവശമുണ്ടായിരുന്ന പ്രദേശങ്ങൾ തിരിച്ചു പിടിക്കുകയാണ് അവരുടെ ലക്ഷ്യമെന്നും പുടിൻ ആരോപിച്ചു. എന്നാൽ, ഇപ്പോൾ ആശങ്ക ബെലറൂസിനെ സംബന്ധിച്ചാണ്. ബെലാറസിനെതിരൊയ ആക്രമണങ്ങൾ റഷ്യക്കെതിരെയുള്ളതായി കണക്കാക്കുമെന്ന് സെക്യൂരിറ്റി കൗൺസിൽ യോഗത്തിൽ പുടിൻ പറഞ്ഞു.

അതേസമയം, യുക്രെയ്നിലേയും ബെലറൂസിലേയും ഭൂമിയിൽ തങ്ങൾക്ക് നോട്ടമില്ലെന്ന് പോളണ്ട് വ്യക്തമാക്കി. പോളണ്ടിനെതിരായ റഷ്യ വീണ്ടും നുണവാർത്തകൾ ആവർത്തിക്കുകയാണ്. യുക്രെയ്ൻ യുദ്ധത്തിന്റെ സത്യം മൂടിവെച്ച് വ്യാജ വാർത്തകൾ പ്രചരിപ്പിക്കുകയാണ് അവർ ചെയ്യുന്നതെന്നും പോളണ്ട് കുറ്റപ്പെടുത്തി.

Tags:    
News Summary - Any Polish aggression on Belarus is attack on Russia, Putin says

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.