വർണവിവേചന പോരാളി യാസ്മിൻ ജെസ്സി ഡുവാർട്ടെ അന്തരിച്ചു

ജൊഹാനസ്ബർഗ്: വർണവിവേചനത്തിനെതിരെ പോരാടിയ ദക്ഷിണാഫ്രിക്കൻ സ്വാതന്ത്ര്യസമരസേനാനിയും ആഫ്രിക്കൻ നാഷനൽ കോൺഗ്രസ് ഡെപ്യൂട്ടി സെക്രട്ടറി ജനറലുമായ യാസ്മിൻ ജെസ്സി ഡുവാർട്ടെ (68) അന്തരിച്ചു. അർബുദരോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഞായറാഴ്ച പുലർച്ചെയാണ് അന്ത്യം.

നെൽസൺ മണ്ടേലയുടെ പേഴ്‌സനൽ അസിസ്റ്റന്റായിരുന്നു. ചെറുപ്രായത്തിൽതന്നെ സ്വാതന്ത്ര്യസമരത്തിൽ ചേർന്നു. അയൽരാജ്യമായ മൊസാംബീക്കിലെ ദക്ഷിണാഫ്രിക്കയുടെ അംബാസഡറുമായിരുന്നു

Tags:    
News Summary - Apartheid fighter Yasmin Jessie Duarte has passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.