ബ്വേനസ് എയ്റിസ്: ഉഭയകക്ഷിബന്ധം കൂടുതൽ ശക്തിപ്പെടുത്താനും വൈവിധ്യവത്കരിക്കാനും ഇന്ത്യ-അർജന്റീന ധാരണ. ഭീകരവാദ പ്രവർത്തനങ്ങളും കാലാവസ്ഥ വ്യതിയാനവും അടക്കമുള്ള ആഗോള ഭീഷണികളെ നേരിടാനുള്ള സഹകരണം വിപുലീകരിക്കാനും തീരുമാനമായി.
ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ, അർജന്റീനിയൻ വിദേശകാര്യ, അന്താരാഷ്ട്ര വാണിജ്യ മന്ത്രി വൊർഷിപ് സാന്റിയാഗോ കഫീറോ എന്നിവർ സംയുക്തമായി നടത്തിയ ചർച്ചയിലാണ് ഇതു സംബന്ധിച്ച് ധാരണയായത്.
ഇരു രാജ്യങ്ങളും തമ്മിൽ പ്രതിരോധം, ആണവോർജം, ബഹിരാകാശം തുടങ്ങിയ മേഖലകളിലെ സഹകരണം വിലയിരുത്തി. അടുത്ത സംയുക്തയോഗം 2023ൽ ഇരുകൂട്ടർക്കും സൗകര്യപ്രദമായ തീയതികളിൽ ഇന്ത്യയിൽ നടത്തുമെന്നും സംയുക്ത പ്രസ്താവന പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.