തോൽവി അംഗീകരിക്കാതെ ട്രംപനുകൂലികൾ; പ്രതിഷേധം സംഘർഷമായപ്പോൾ അറസ്​റ്റ്​

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡൻറ്​ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ട്രംപി​െൻറ അനുകൂലികൾ പ്രതിഷേധവുമായി തെരുവിൽ. ഇൗ പ്രതിഷേധം ന്യായമല്ലെന്ന്​ ചൂണ്ടികാട്ടി മറ്റൊരു വിഭാഗംകൂടി തെരുവിൽ സംഘടിച്ചതോടെ സംഘർഷമായി. 20 പേരെ അറസ്​റ്റ്​ ചെയ്​ത്​ നീക്കിയാണ്​ പൊലീസ്​ സംഘർഷം അവസാനിപ്പിച്ചത്​. 

ട്രംപ് ഫോര്‍ മോര്‍ ഇയേഴ്‌സ് എന്ന മുദ്രാവാക്യം മുഴക്കി പ്രതിഷേധം നടത്തിയവരെ ട്രംപ് അഭിവാദ്യം ചെയ്യുകയും ചെയ്തിരുന്നു. ശനിയാഴ്ച വൈകീട്ടോടെയാണ് വാഷിങ്​ടണിൽ ട്രംപ് അനുകൂലികളുടെ പ്രതിഷേധവും സംഘർഷവും ശക്തമായതും തുടര്‍ന്ന് അറസ്റ്റുണ്ടായതും.

ഫ്രീഡം പ്ലാസ, ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ പ്ലാസ എന്നീ സ്ഥലങ്ങളെ കേന്ദ്രീകരിച്ചാണ് പ്രതിഷേധം നടന്നത്. തെരഞ്ഞെടുപ്പിലെ തോല്‍വി അംഗീകരിക്കാന്‍ ട്രംപ് ഇതുവരെ തയ്യാറായിട്ടില്ല. ജോ ബൈഡ​െൻറ വിജയം ചോദ്യം ചെയ്തുള്ള ഹരജികള്‍ വിവിധ കോടതികള്‍ തള്ളിയിട്ടും താനാണ് വിജയിച്ചതെന്ന നിലപാടിലാണ് ട്രംപ് നില്‍ക്കുന്നത്. റിപ്പബ്ലിക്കന്‍ വോട്ടുകള്‍ മറിച്ചുവെന്നും തെരഞ്ഞെടുപ്പില്‍ വ്യാപകമായ അട്ടിമറി നടന്നുവെന്നുമാണ് ട്രംപ് വീണ്ടും ആരോപിക്കുന്നത്.

തീവ്ര വലതുപക്ഷ പ്രവര്‍ത്തകര്‍ ട്രംപിനനുകൂലമായി മുദ്രാവാക്യം മുഴക്കി തെരുവിലറിങ്ങിയ വീഡിയോകളും നേരത്തേ ട്രംപ് ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ കുത്തകയായ ജോര്‍ജിയയിലും വ്യക്തമായ ലീഡ് ബൈഡന്‍ നേടിയിട്ടുണ്ട്. പെന്‍സില്‍വാനിയയിലും മിഷിഗണിലും ജോര്‍ജിയയിലും അഴിമതിനടന്നുവെന്നാണ് ട്രംപി​െൻറ വാദം.

തെരഞ്ഞെടുപ്പില്‍ കൃത്രിമത്വം നടന്നെന്ന ട്രംപി​െൻറ വാദം തള്ളി തെരഞ്ഞെടുപ്പ് സുരക്ഷാ ഉദ്യോഗസ്ഥര്‍ രംഗത്തെത്തിയിരുന്നു. 2.7 മില്യണ്‍ അമേരിക്കന്‍ ജനത തനിക്ക് ചെയ്ത വോട്ടുകള്‍ ഡിലീറ്റ് ചെയ്തുവെന്നും അതില്‍ ആയിരക്കണക്കിന് വോട്ടുകള്‍ പെന്‍സില്‍വാനിയയിലും മറ്റ് സ്റ്റേറ്റുകളിലും ബൈഡന് മറിച്ചുവെന്നും ട്രംപ് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മുതിര്‍ന്ന തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ട്രംപിന് മറുപടിയുമായി രംഗത്തെത്തിയത്.

നവംബര്‍ മൂന്നിന് നടന്ന തെരഞ്ഞെടുപ്പ് അമേരിക്കയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും സുരക്ഷിതമായി നടന്ന തെരഞ്ഞെടുപ്പാണെന്നും ആരോപണങ്ങൾക്കൊന്നും തെളിവില്ലെന്നുമായിരുന്നു ഉദ്യോഗസ്ഥര്‍ പറഞ്ഞത്. അടുത്ത ജനുവരിയിലാണ്​ ജോ ബൈഡൻ വൈറ്റ്​ ഹൗസിൽ ചുമതലയേൽക്കേണ്ടത്​. ചുമതലകൾ കൈമാറുന്നതി​െൻറ ഭാഗമായി കീഴ്​വഴക്കമനുസരിച്ച്​ നടക്കാറുള്ള നടപടികളോടു പോലും മുഖം തിരിച്ചു നിൽക്കുകയാണ്​ ഇപ്പോൾ ട്രംപ്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.