ഇറ്റാനഗർ: അരുണാചൽ പ്രദേശ് പബ്ലിക് സർവീസ് കമ്മീഷൻ (എ.പി.പി.എസ്.സി) നടത്തിയ അസിസ്റ്റന്റ് എൻജിനീയർ പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ സി.ബി.ഐ കേസെടുത്തു. ഇറ്റാനഗറിലുള്ള പരിശീലന സെന്‍ററിലെ അധ്യാപകനും എ.പി.പി.എസ്.സിയുടെ ചില ഉദ്യോഗസ്ഥർക്കുമെതിരെയാണ് കേസെടുത്തതെന്ന് കേന്ദ്ര അന്വേഷണ ഏജൻസി അറിയിച്ചു.
ആഗസ്റ്റ് 26, 27 തീയതികളിൽ നടത്തിയ അസിസ്റ്റന്റ് എൻജിനീയർ (സിവിൽ) തസ്തികയിലേക്കുള്ള എഴുത്തുപരീക്ഷയുടെ ചോദ്യപേപ്പറാണ് ചോർന്നത്. സംഭവത്തെ തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഒമ്പത് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. സംഭവത്തിൽ എ.പി.പി.എസ്.സി സെക്രട്ടറി ജയന്ത കുമാർ റേയെയും പരീക്ഷാ ജോയിന്റ് സെക്രട്ടറിയും കൺട്രോളറുമായ സൂരജ് ഗുരുംഗിനെയും സർക്കാർ സസ്‌പെൻഡ് ചെയ്തു.
ചോർച്ചയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് അരുണാചൽ പ്രദേശ് പബ്ലിക് സർവീസ് കമ്മീഷൻ ചെയർമാൻ നിപോ നബാമും ഈ മാസാദ്യം രാജിവച്ചിരുന്നു. ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ നടക്കാനിരിക്കുന്ന എല്ലാ പരീക്ഷകളും റദ്ദാക്കാൻ എ.പി.പി.എസ്.സി തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.