ചീവീടിനെയും വെട്ടുകിളികളെയും പുഴുക്കളെയും കഴിക്കൂ- യൂറോപ്യൻ കമീഷൻ

ബ്രസൽസ്: ചീവീട്(ഹൗസ് ക്രിക്കറ്റ്), വെട്ടുകിളി(ലോക്കസ്റ്റ്), ഒരിനം മഞ്ഞ പുഴു(യെലോ മീൽ വേം) എന്നിവയെ യൂറോപിൽ അംഗീകൃത ഭക്ഷണമാക്കി യൂറോപ്യൻ കമീഷൻ. ഇവയെ ഉണക്കിയോ തണുപ്പിച്ചോ, പലഹാരമായോ ഭക്ഷണപദാർഥമായോ വിപണിയിലെത്തിക്കാമെന്ന് കമീഷൻ അറിയിച്ചു. ആഹാരമാക്കുന്നത് മനുഷ്യർക്ക് നല്ലതാണെന്നും പ്രോട്ടീൻ, ഫൈബർ, വിറ്റാമിനുകൾ എന്നിവയിൽ ഈ ജീവികൾ സമ്പന്നമാണെന്നും കമീഷൻ ഔദ്യോഗിക പേജിൽ ട്വീറ്റ് ചെയ്തിരുന്നു.

കൃഷി ഭൂമിയുടെയും വെള്ളത്തിന്‍റെയും ഉപഭോഗം കുറവാണെന്നതും ഭക്ഷ്യാവശിഷ്ടം കുറവാണെന്നതും ഹരിതഗൃഹ വാതകങ്ങൾ പുറന്തള്ളപ്പെടുന്നത് കുറയുക‍യും ചെയ്യുമെന്ന കാരണം ഇവയെ കഴിക്കുന്നത് പ്രകൃതിക്കും ഗുണം ചെയ്യുമെന്ന് യൂറോപ്യൻ കമീഷൻ പറഞ്ഞു.

എന്നാൽ ഇതിനെതിരെ യൂറോപ്പിൽ നിന്ന് തന്നെ പലരും രംഗത്തെത്തി. വെട്ടുകിളികളെ 2021 നവംബറിൽ തന്നെ യൂറോപ്യൻ കമീഷൻ ഭക്ഷ്യയോഗ്യമായി അംഗീകരിച്ചിരുന്നതാണ്.

റഷ്യ-യുക്രെയ്ൻ യുദ്ധവും ഊർജ പ്രതിസന്ധിയും ഉഷ്ണതരംഗവും കാരണം യൂറോപിൽ അവശ്യ സാധനങ്ങൾക്ക് വില കുത്തനെ കൂടിയിരിക്കുകയാണ്. അതോടൊപ്പം വൈദ്യുതി നിരക്ക് കൂട്ടുകയും ചെയ്തു. ഇതിനെ പ്രതിരോധിക്കുന്നതിനാണ് ജീവികളെ ഭക്ഷ്യയോഗ്യമാണെന്ന് കമീഷൻ പ്രഖ്യാപിച്ചതെന്നും റിപ്പോർട്ടുകളുണ്ട്.

2019ൽ പാകിസ്താനിൽ വെട്ടുകിളി ആക്രമം കടുത്തപ്പോൾ ഭയപ്പെടേണ്ടെന്നും അവയെ കഴിക്കുവാനും ജനങ്ങളോട് ആരോഗ്യകാര്യ മന്ത്രി ഇസ്മായിൽ രാഹു പറഞ്ഞിരുന്നു. പറന്നെത്തുന്ന പ്രോട്ടീനുകൾ എന്ന് വിശേഷിപ്പിച്ച വെട്ടുകിളികളെ ഉപയോഗിച്ച് ബിരിയാണിയും ബാർബിക്യുവും ഉണ്ടാക്കി കഴിക്കുവാനാണ് അദ്ദേഹം പറഞ്ഞത്. 

Tags:    
News Summary - As Europe battles price rise and energy crisis, European Commission approves locusts, crickets and worms as ‘food’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.