ജകാർത്ത: മ്യാൻമറിൽ പട്ടാള ഭരണകൂടം തുടരുന്ന മനുഷ്യക്കുരുതി അവസാനിപ്പിക്കണമെന്ന് ആസിയാൻ രാജ്യങ്ങളുടെ തലവന്മാർ ആവശ്യപ്പെട്ടു. തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളുടെ യോഗത്തിൽ മ്യാൻമർ പട്ടാള മേധാവി പെങ്കടുത്തിരുന്നു.
അട്ടിമറിക്കുശേഷം പട്ടാള മേധാവി രാജ്യത്തിനുപുറത്ത് പെങ്കടുക്കുന്ന ആദ്യ യോഗമായിരുന്നു ജകാർത്തയിൽ നടന്നത്.മ്യാൻമറിലെ കൊലകൾ അവസാനിപ്പിക്കണമെന്നും രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കണമെന്നും ആസിയാൻ രാഷ്ട്ര തലവന്മാർ ആവശ്യപ്പെട്ടതായി ഇന്തോനേഷ്യൻ പ്രസിഡൻറ് ജോക്കോ വിഡോഡോ അറിയിച്ചു.
അക്രമം അവസാനിപ്പിക്കണം, മ്യാൻമറിലെ ജനാധിപത്യം, സ്ഥിരത, സമാധാനം എന്നിവ ഉടൻ തിരികെ നൽകണമെന്നും വിഡോഡോ യോഗത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.