അറഫാത്തിന്‍െറ മരണത്തിനു പിന്നില്‍ ഇസ്രായേല്‍ തന്നെ –ഫലസ്തീന്‍


റാമല്ല: ഫലസ്തീന്‍ നേതാവ് യാസര്‍ അറഫാത്തിന്‍െറ മരണത്തിനുപിന്നില്‍ ഇസ്രായേല്‍ ആണെന്ന വാദത്തിലുറച്ച് ഫലസ്തീന്‍ അന്വേഷകസംഘം.
യാസര്‍ അറഫാത്തിന്‍െറ 11ാം ചരമവാര്‍ഷികവേളയിലാണ് ഫലസ്തീന്‍ അന്വേഷണസംഘം മേധാവി തൗഫീഖ് തിറാവി മരണത്തിനുപിന്നില്‍ ഇസ്രായേല്‍ ആണെന്ന് ആവര്‍ത്തിച്ചത്. മരണത്തില്‍ അസ്വാഭാവികതയില്ളെന്ന് ചൂണ്ടിക്കാട്ടി ഫ്രഞ്ച് സംഘം അന്വേഷണം അവസാനിപ്പിച്ചിരുന്നു. 2009ലാണ് അന്വേഷണത്തിന്‍െറ ചുമതല തൗഫീഖ് ഏറ്റെടുത്തത്. അറഫാത്തിന്‍െറ മരണം സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ സമയംവേണമെന്ന് പറഞ്ഞ തൗഫീഖ് കൂടുതല്‍ വിശദീകരണത്തിന് മുതിര്‍ന്നില്ല. വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അറഫാത്ത് 2004 നവംബര്‍ നാലിനാണ് പാരിസിനടുത്ത പെഴ്സി സൈനിക ആശുപത്രിയില്‍ മരിച്ചത്.
2012ല്‍ മരണം കൊലപാതകമാണെന്നും വിശദമായ അന്വേഷണം വേണമെന്നും കാണിച്ച് ഭാര്യ സുഹ രംഗത്തുവരുകയായിരുന്നു. തുടര്‍ന്ന് അറഫാത്തിന്‍െറ കല്ലറ തുറന്ന് സ്വിറ്റ്സര്‍ലന്‍ഡില്‍നിന്നും ഫ്രാന്‍സില്‍നിന്നുമുള്ള അന്വേഷകസംഘം പരിശോധന നടത്തിയിരുന്നു. അറഫാത്തിനെ ഇസ്രായേല്‍ മാരകമായ വിഷംകൊടുത്ത് കൊല്ലുകയായിരുന്നുവെന്ന് ഫലസ്തീനും ആരോപിച്ചിരുന്നു. എന്നാല്‍, കഴിഞ്ഞ സെപ്റ്റംബറില്‍ മരണത്തില്‍ അസ്വാഭാവികതയില്ളെന്നുകാണിച്ച് ഫ്രഞ്ച് സംഘം അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.