വിദ്വേഷ സന്ദേശങ്ങള്‍ക്ക് പകരം ഡോളര്‍

മെല്‍ബണ്‍: തനിക്ക് ലഭിക്കുന്ന വിദ്വേഷത്തിന്‍െറ അതിപ്രസരം കലര്‍ന്ന ട്വീറ്റുകള്‍ ഓരോന്നിനും ഒരു ഡോളര്‍ വീതം യുനിസെഫിന് സംഭാവന നല്‍കി  മുസ്ലിം വനിത. ആസ്ട്രേലിയയില്‍ ഉന്നതപഠനം നടത്തുന്ന സാമൂഹികപ്രവര്‍ത്തക സൂസന്‍ കാര്‍ലന്‍റ് ആണ് വ്യത്യസ്തമായ പ്രതിഷേധത്തിലൂടെ ശ്രദ്ധേയമാകുന്നത്.  
ഒക്ടോബറില്‍ മാത്രം  1000 ഡോളര്‍ യുനിസെഫിന് നല്‍കിയതായും അവര്‍ വ്യക്തമാക്കി. നാലു മാസം മുമ്പാണ് വിദ്വേഷ സന്ദേശങ്ങളെ പ്രതിരോധിക്കാന്‍ അവര്‍ ഇത്തരമൊരു തീരുമാനമെടുത്തത്. മുസ്ലിം സ്ത്രീയായതിനാല്‍ സമൂഹത്തില്‍ അടിച്ചമര്‍ത്തലുകളും അവഗണനയും നേരിടേണ്ടിവരുമെന്ന തരത്തില്‍ നിരവധി സന്ദേശങ്ങള്‍ സൂസന് ഫേസ്ബുക്കിലൂടെയും ട്വിറ്ററിലൂടെയും പതിവായി ലഭിക്കാറുണ്ട്.  പലപ്പോഴും അവരുടെ വിശ്വാസത്തെയും വസ്ത്രധാരണരീതിയെയും പരിഹസിച്ചുകൊണ്ടും ചോദ്യംചെയ്തുകൊണ്ടുമുള്ള സന്ദേശങ്ങളാണ് വരുന്നത്.
ക്രിസ്തുമത വിശ്വാസിയായിരുന്ന സൂസന്‍ 20 വര്‍ഷം മുമ്പാണ്  ഇസ്ലാം മതം സ്വീകരിച്ചത്. ഹിജാബ് ധരിക്കുന്നതുകൊണ്ടും ആസ്ട്രേലിയയില്‍ മുസ്ലിംകളുടെ അവകാശത്തിനായി വാദിക്കുന്നതുകൊണ്ടുമാണ് തന്നെ ലക്ഷ്യമിടുന്നതെന്ന ്അവര്‍ പറയുന്നു. ആസ്ട്രേലിയയില്‍ കറന്‍റ് അഫയേഴ്സ് പരിപാടിയുടെ പ്രചാരകനായ വലീദ് അലിയുടെ ഭാര്യയാണ് സൂസന്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.