തായ്‍വാന്‍റെ കടലിടുക്കിൽ സഞ്ചരിച്ച് യു.എസ്, കാനഡ യുദ്ധക്കപ്പലുകൾ

തായ്പേയ്: ചൈന തങ്ങളുടേതെന്ന് അവകാശപ്പെടുന്ന തായ്‍വാന്റെ കടലിടുക്കിലൂടെ സഞ്ചരിച്ച് യു.എസിന്റെയും കാനഡയുടെയും യുദ്ധക്കപ്പലുകൾ. യു.എസ്.എസ് ഹിഗ്ഗിൻസ്, കാനഡയുടെ എച്ച്.എം.സി.എസ് വാൻകൂവർ യുദ്ധക്കപ്പലുകളാണ് ഞായറാഴ്ച യാത്ര ചെയ്തത്.

എല്ലാ രാജ്യങ്ങൾക്കും കടലിലൂടെ സഞ്ചരിക്കാൻ സ്വാതന്ത്ര്യമുണ്ടെന്ന തത്ത്വം ഉയർത്തിപ്പിടിക്കുകയായിരുന്നു യാത്രയുടെ ലക്ഷ്യമെന്ന് യു.എസ് നാവിക സേനയുടെ സെവൻത് ഫ്ലീറ്റ് തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

യു.എസ് നാവികസേന ഇടക്കിടെ സഖ്യരാജ്യങ്ങളുടെ കപ്പലുകൾക്കൊപ്പം ചൈനയെ തായ്‌വാനിൽനിന്ന് വേർതിരിക്കുന്ന കടലിടുക്കിലൂടെ സഞ്ചരിക്കാറുണ്ട്.

തർക്കം നിലനിൽക്കുന്ന കടലിടുക്കിൽ ചൈന വൻ സൈനിക അഭ്യാസ പ്രകടനങ്ങൾ നടത്തി ഒരാഴ്ചക്ക് ശേഷമാണ് യു.എസിന്റെയും കാനഡയുടെയും പുതിയ നീക്കം. കഴിഞ്ഞ മാസം ജർമനിയുടെ രണ്ട് യുദ്ധക്കപ്പലുകൾ ഈ ജലപാതയിലൂടെ സഞ്ചരിച്ചിരുന്നു.

അതേസമയം, യു.എസിന്റെയും കാനഡയുടെയും സംയുക്ത നടപടിയെ ചൈന വിമർശിച്ചു. സഞ്ചാര സ്വാതന്ത്ര്യമല്ല തായ്‌വാൻ പ്രശ്നമെന്നും മറിച്ച് ചൈനയുടെ പരമാധികാരത്തെ ആശങ്കപ്പെടുത്തുന്നതാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് ലിൻ ജിയാൻ പറഞ്ഞു. 

Tags:    
News Summary - US and Canadian warships sail through the Taiwan Strait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.