മസ്ജിദുല്‍ അഖ്സ  കൈവശപ്പെടുത്താനുള്ള നീക്കത്തിനെതിരെ  യുനെസ്കോ

ജറൂസലം: മസ്ജിദുല്‍ അഖ്സയും ഹെബ്രോണ്‍, ബത്ലഹേം പട്ടണങ്ങളിലെ മറ്റു മുസ്ലിം ആരാധനാലയങ്ങളും മുസ്ലിം കേന്ദ്രങ്ങള്‍ മാത്രമാണെന്നും ജൂത പൈതൃകവുമായി ഇവയെ ബന്ധപ്പെടുത്തി കൈവശപ്പെടുത്താനുള്ള നീക്കം ഉപേക്ഷിക്കണമെന്നും യുനെസ്കോ. ഫലസ്തീനില്‍ വിനോദസഞ്ചാരികള്‍ ഏറെയത്തെുകയും ഇസ്രായേല്‍ അവകാശവാദം ആരംഭിക്കുകയും ചെയ്ത ഇബ്രാഹീം മസ്ജിദ്, ബിലാല്‍ ബിന്‍ റബാഹ് മസ്ജിദ് എന്നിവയും ഫലസ്തീനികളുടെ മാത്രമാണെന്ന് കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോര്‍ട്ട് പറയുന്നു. അവകാശവാദമുന്നയിച്ച് മസ്ജിദുല്‍ അഖ്സ കൈവശപ്പെടുത്താന്‍ ജൂത തീവ്ര വലതുപക്ഷ വിഭാഗങ്ങള്‍ അടുത്തിടെ നടത്തിയ ശ്രമങ്ങള്‍ വന്‍ ആള്‍നാശത്തിനും സംഘര്‍ഷാവസ്ഥക്കും കാരണമായിരുന്നു. മുസ്ലിംകള്‍ കൂടുതല്‍ പവിത്രത കല്‍പിക്കുന്ന മസ്ജിദുല്‍ അഖ്സയിലെ ഇസ്രായേലി കൈയേറ്റങ്ങള്‍ അംഗീകരിക്കാനാവില്ളെന്ന് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.  
അതിനിടെ, ജറൂസലം നഗരത്തില്‍ ബസില്‍ സ്ഫോടകവസ്തു പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ 21 പേര്‍ക്ക് പരിക്കേറ്റു. തീ പടര്‍ന്ന്  സമീപത്തു നിര്‍ത്തിയിട്ട ബസിനും കാറിനും കാര്യമായ കേടുപാടുകള്‍ പറ്റി. ആരും ഉത്തരവാദിത്തമേറ്റിട്ടില്ല. 
തെക്കന്‍ ജറൂസലമില്‍ കഴിഞ്ഞദിവസം വൈകുന്നേരമാണ് തീ പടര്‍ന്നത്. മണിക്കൂറുകള്‍ക്കു ശേഷം തീയണച്ചെങ്കിലും മൂന്നു വാഹനങ്ങളും അഗ്നി വിഴുങ്ങി.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.