ന്യൂഡല്‍ഹി: അന്താരാഷ്ട്ര തീവ്രവാദ സംഘടന ഐ.എസിലേക്ക് ഇന്ത്യയില്‍ നിന്നും യുവാക്കളെ റിക്രൂട്ട് ചെയ്യുന്ന നോതാവ് മുഹമ്മദ് ശാഫി അര്‍മര്‍ കൊല്ലപ്പെട്ടു. അമേരിക്കന്‍ ഡ്രോണ്‍ വിമാനം സിറിയില്‍ നടത്തിയ ബോംബാക്രമണത്തിലാണ് ഇയാള്‍ കൊല്ലപ്പെട്ടത്. 26കാരനായ ശാഫി കര്‍ണാടകയിലെ ഭട്കല്‍ സ്വദേശിയാണ്.
ഐ.എസ് തലവന്‍ അബൂബക്കര്‍ അല്‍ ബഗ്ദാദിയുടെ ഉറ്റ സഹായിയായ ശാഫിയാണ് ഇന്ത്യയില്‍ ഐ.എസിന് ശാഖ ആരംഭിക്കാന്‍ സഹായിച്ചത്. ഇയാള്‍ കുറഞ്ഞത് 30പേരെ ഇതിനകം സംഘടനയില്‍ ചേര്‍ത്തതായാണ് വിവരം. നാഷണല്‍ ഇന്‍വെസ്റ്റിഗേറ്റീവ് ഏജന്‍സിയും (എന്‍.ഐ.എ) രാജ്യത്തെ വിവിധ സംസ്ഥാന പൊലീസും ചേര്‍ന്ന് ഐ.എസില്‍ ചേര്‍ന്ന 23ഓളം ഇന്ത്യക്കാരെ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരില്‍ നിന്ന് ലഭിച്ച വിവരമനുസരിച്ച് രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ശാഖ തുടങ്ങാന്‍ ശാഫി പദ്ധതിയിട്ടതായാണ് റിപ്പോര്‍ട്ട്.
ഐ.എസിന്‍െറ ഇന്ത്യയിലെ ഫ്രാഞ്ചൈസിയുടെ തലവനായ ശാഫിയുടെ സഹോദരന്‍ സുല്‍ത്താന്‍ അര്‍മര്‍ കഴിഞ്ഞ വര്‍ഷം സമാന രീതിയിലാണ് കൊല്ലപ്പെട്ടത്. ഇരുവരും കൊല്ലപ്പെട്ടതോടെ സംഘടനക്ക് രാജ്യത്ത് നേതാവില്ലാതായിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.