ടോക്യോ: 1991 മുതല്‍ തങ്ങള്‍ ഇന്ധനക്ഷമതാ പരിശോധനകളില്‍ കൃത്രിമത്വം കാണിച്ചുവരുന്നുണ്ടെന്ന് മിത്സുബിഷി സമ്മതിച്ചു. 6,00,000 ലക്ഷം കാറുകളുടെ ഇന്ധനക്ഷമതാ വിവരങ്ങളില്‍ കൃത്രിമത്വം കാണിച്ചിട്ടുണ്ടെന്ന കഴിഞ്ഞയാഴ്ചത്തെ വെളിപ്പെടുത്തലിനു പിന്നാലെയാണ് കമ്പനിയുടെ കുമ്പസാരം.
അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും കൂടുതല്‍ ക്രമക്കേടുകള്‍ പുറത്തുവന്നേക്കുമെന്നും മിത്സുബിഷിയുടെ പ്രസിഡന്‍റ് ടെത്സുറോ ഐകാവ പറഞ്ഞു. കാര്യങ്ങളുടെ വ്യക്തമായ ചിത്രം അറിയില്ല. അത് കണ്ടത്തൊനുള്ള ശ്രമത്തിലാണ്. തനിക്ക് ഇതു സംബന്ധിച്ച തികഞ്ഞ ഉത്തരവാദിത്തബോധമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ച കമ്പനിയുടെ ഓഹരി മൂല്യത്തില്‍ 10 ശതമാനം ഇടിവ് രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.