ജകാര്‍ത്ത: ഇന്തോനേഷ്യ, മലേഷ്യ, സിംഗപ്പൂര്‍ എന്നിവ അടങ്ങിയ തെക്കു കിഴക്ക് ഏഷ്യന്‍ രാജ്യങ്ങള്‍ വീണ്ടും പുകച്ചുരുളില്‍. പേപ്പര്‍, പാം ഓയില്‍ കമ്പനികള്‍ മാലിന്യം ഒഴിവാക്കാന്‍ തീയിടുന്നതുമൂലമുണ്ടാകുന്ന പുകച്ചുരുളുകളില്‍ ഇന്തോനേഷ്യയില്‍ പരസ്പരം കാണാനാവാത്ത അവസ്ഥയാണ്. വര്‍ഷം തോറും ഇത്തരത്തില്‍ പുകനിറയുന്നത് നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.
ആറ് പ്രവിശ്യകളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഇന്തോനേഷ്യ തീയിടല്‍ കുറക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും ആണയിടുന്നു. എന്നാല്‍, അയല്‍രാജ്യങ്ങളായ മലേഷ്യയും സിംഗപ്പൂരും നടപടികളെടുക്കുന്നില്ളെന്നും ഇന്തോനേഷ്യ ആരോപിക്കുന്നുണ്ട്. മഞ്ഞും പുകയും നിറഞ്ഞ ‘സ്മോഗ്’ പടര്‍ന്നിരിക്കുന്നതിനാല്‍ ഇന്തോനേഷ്യ, മലേഷ്യ, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ ജനങ്ങള്‍ മാസ്ക് ധരിച്ചാണ് പുറത്തിറങ്ങുന്നത്. സിംഗപ്പൂരില്‍ പൊലുറ്റന്‍റ് സ്്റ്റാന്‍ഡേര്‍ഡ് ഇന്‍ഡക്സ് (പി.എസ്.ഐ) 100ന് മുകളിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.