മസ്ജിദുല്‍ അഖ്സയില്‍ ഇസ്രായേല്‍ കൈയേറ്റം വീണ്ടും

ജറൂസലം: ഇസ്രായേല്‍ പൊലീസിന്‍െറ അകമ്പടിയോടെ നൂറിലേറെ ഇസ്രായേലികള്‍ മസ്ജിദുല്‍ അഖ്സ അങ്കണത്തില്‍ അതിക്രമിച്ചു കയറി. മസ്ജിദില്‍ നമസ്കരിക്കാനത്തെിയവരുടെ പ്രതിഷേധം വകവെക്കാതെയായിരുന്നു ഇത്. മുഗാറബ ഗേറ്റ് വഴി 138 ഇസ്രായേലികളാണ് മസ്ജിദിന്‍െറ അങ്കണത്തില്‍ പ്രവേശിച്ചതെന്ന് ഇസ്ലാമിക ഒൗഖാഫിന്‍െറ മാധ്യമ വക്താവ് ഫിറാസ് അദ്ദബ്സ് പറഞ്ഞു. അവരുടെ കൂട്ടത്തില്‍ യൂനിഫോം ധരിച്ച 19 ഇസ്രായേല്‍ സൈനികരുമുണ്ടായിരുന്നു. ചിലര്‍ ആയുധമേന്തിയാണ് മസ്ജിദ് അങ്കണത്തില്‍ പ്രവേശിച്ചത്.
അതേസമയം, ഇസ്രായേല്‍ പൊലീസ് ഫലസ്തീനികള്‍ക്ക് മസ്ജിദിലേക്ക് പ്രവേശം നിഷേധിക്കുന്നത് തുടരുകയാണ്.
പഴയ ഖുദ്സിലെ ആമൂദ് ഗേറ്റിനടുത്തുവെച്ച് ഇസ്രായേല്‍ സൈനികന്‍ മൂന്ന് ഫലസ്തീനികള്‍ക്കുനേരെ വെടിവെച്ചിട്ടുണ്ടെന്നും മറ്റൊരു റിപ്പോര്‍ട്ട് പറയുന്നു. ഇസ്രായേല്‍ സൈനികരെ ആക്രമിക്കാന്‍ ശ്രമിച്ചു എന്നാരോപിച്ചാണ് വെടിവെച്ചത്. വെടിയേറ്റ ഒരു ഫലസ്തീനി മരിച്ചതായും റിപ്പോര്‍ട്ടുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.