അങ്കാറ: ആവശ്യമെങ്കില്‍ സിറിയന്‍ അഭയാര്‍ഥികള്‍ക്ക് അതിര്‍ത്തി തുറന്നുകൊടുക്കുമെന്ന് തുര്‍ക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ വ്യക്തമാക്കി.
അലപ്പോയില്‍നിന്ന് സ്ത്രീകളും കുട്ടികളുമടക്കം പതിനായിരങ്ങളാണ് പലായനം ചെയ്യുന്നത്. ഇവര്‍ തുര്‍ക്കി-സിറിയ അതിര്‍ത്തിയില്‍ മഴയോടും തണുപ്പിനോടും മല്ലിട്ടു കഴിയുകയാണ്. ജീവന്‍ നിലനിര്‍ത്താന്‍ ഭക്ഷണവും വെള്ളവും ലഭിക്കുന്നില്ല. അവര്‍ ഞങ്ങളുടെ വാതിലില്‍ മുട്ടുമ്പോള്‍ മറ്റു വഴികളില്ളെങ്കില്‍ തീര്‍ച്ചയായും ഞങ്ങള്‍ സ്വീകരിക്കും -സെനഗലില്‍നിന്ന് മടങ്ങിയ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 25 ലക്ഷം സിറിയന്‍ അഭയാര്‍ഥികള്‍ തുര്‍ക്കിയില്‍ കഴിയുന്നുണ്ട്.
അഭയാര്‍ഥികള്‍ക്കുനേരെ ഉദാരനയം സ്വീകരിക്കുമെന്ന് വിദേശകാര്യ മന്ത്രി മെവ്ലൂത് കാവുസ് ഒഗ്ലു അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.