നേപ്പാള്‍ പ്രധാനമന്ത്രിയുടെ ഇന്ത്യ സന്ദര്‍ശനം അടുത്ത ആഴ്ച

കാഠ്മണ്ഡു: നേപ്പാള്‍ പ്രധാനമന്ത്രി ശര്‍മ ഒലി അടുത്ത ആഴ്ച ഇന്ത്യ സന്ദര്‍ശിക്കും. മാധേശി ഉപരോധം അവസാനിച്ച സാഹചര്യത്തില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷിബന്ധം കൂടുതല്‍ ദൃഢമാവുമെന്നാണ് വിലയിരുത്തല്‍. ഈ മാസം 19–-23 തീയതികളിലാണ് ശര്‍മ ഒലി ഇന്ത്യയിലെത്തുക. സന്ദര്‍ശനത്തിന് കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭായോഗം അനുമതി നല്‍കി. പ്രധാനമന്ത്രിപദമേറ്റെടുത്ത ശേഷം ശര്‍മയുടെ ആദ്യ വിദേശപര്യടനം കൂടിയാണിത്. അതേസമയം, നേപ്പാളിെൻറ പരമാധികാരത്തെയും ആത്മാഭിമാനത്തെയും മുറിപ്പെടുത്തുമെന്നതിനാല്‍ ഇന്ത്യയുമായി കരാറുകള്‍ ഒപ്പിടാന്‍ സാധ്യതയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഉപരോധം അവസാനിക്കുമ്പോഴാല്ലാതെ ഇന്ത്യ സന്ദര്‍ശനത്തിന് സാധ്യതയില്ളെന്നും അറിയിച്ചിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.