സിറിയ: വെടിനിര്‍ത്തലിന് തയാറെന്ന് ബശ്ശാര്‍

ഡമസ്കസ്: സിറിയയില്‍ ആഭ്യന്തയുദ്ധം അവസാനിപ്പിക്കുന്നതിന് റഷ്യയും യു.എസും മുന്നോട്ടുവെച്ച വെടിനിര്‍ത്തല്‍ കരാറിനെ പ്രസിഡന്‍റ് ബശ്ശാര്‍ അല്‍അസദ് പിന്തുണച്ചു. വ്ളാദിമിര്‍ പുടിനുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തില്‍ വെടിനിര്‍ത്തല്‍ കരാറിനെ ബശ്ശാര്‍ അല്‍അസദ് പിന്തുണച്ചതായി റഷ്യന്‍ പാര്‍ലമെന്‍റ് വ്യക്തമാക്കി. വെടിനിര്‍ത്തല്‍ ഉടന്‍ നടപ്പാക്കുന്നതിനുള്ള  സന്നദ്ധതയും ബശ്ശാര്‍ അറിയിച്ചു.

ആഭ്യന്തരയുദ്ധം അവസാനിപ്പിക്കാനുള്ള പ്രധാന രാഷ്ട്രീയ പരിഹാരമെന്ന നിലക്കാണ് ബശ്ശാര്‍ കരാറിനെ കാണുന്നതെന്നും റഷ്യന്‍ പാര്‍ലമെന്‍റ് ഒൗദ്യോഗിക വെബ്സൈറ്റില്‍ കുറിച്ചു. അതേസമയം ഐ.എസിനെതിരെയും നുസ്റഫ്രന്‍റിനെതിരെയും സന്ധിയില്ലാസമരം തുടരും.

വെടിനിര്‍ത്തലിനെക്കുറിച്ച് പുടിന്‍ ഇറാന്‍, സൗദി നേതാക്കളുമായും ചര്‍ച്ചനടത്തി. കരാര്‍ സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സഅദ് സ്വാഗതം ചെയ്തു. സിറിയയില്‍ സൗദി വിമതരെയാണ് പിന്തുണക്കുന്നത്. റഷ്യ ബശ്ശാര്‍ സര്‍ക്കാറിനെയും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.